ശബരിമല:ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. പതിവ് പൂജകൾക്കുശേഷം 19-ന് രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും.ശബരിമലയിൽ ഇത്തവണ കർശന സുരക്ഷ ഒരുക്കാനാണ് നിർദേശം. തീർഥാടകരുടെ സ്വകാര്യവാഹനങ്ങൾക്ക് നിലയ്ക്കൽവരെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ തിങ്കളാഴ്ച ചുമതലയേൽക്കും