ഇത്രയും വിവരം കെട്ടവർ ആയിപ്പോയല്ലോ രാജീവ് ഗാന്ധിയുടെ മക്കൾ..! JITHIN K JACOB:
രാജീവ് ഗാന്ധി വ്യവസായികളെയും, നിക്ഷേപകരെയും വളരെ അധികം പിന്തുണച്ച പ്രധാനമന്ത്രി ആയിരുന്നു. ഇന്ത്യയെ ഒരു ടെക്നോളജി കേന്ദ്രം ആക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യം ആയിരുന്നു.
രാജീവ് ഗാന്ധി വ്യവസായികളെയും, നിക്ഷേപകരെയും വളരെ അധികം പിന്തുണച്ച പ്രധാനമന്ത്രി ആയിരുന്നു. ഇന്ത്യയെ ഒരു ടെക്നോളജി കേന്ദ്രം ആക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യം ആയിരുന്നു.
അതിലേക്ക് വരുന്നതിന് മുൻപ് ഏറെ കൊട്ടിഘോഷിച്ച പ്രിയങ്ക വാദ്രയുടെ പാർലമെന്റിൽ ആദ്യ പ്രസംഗത്തിലേക്ക് ഒന്ന് നോക്കാം. ഇന്നലെ ആ പ്രസംഗം കഴിഞ്ഞത് മുതൽ ഇന്ത്യയിലെ എല്ലാ ട്രോളുകളിലും, കാർട്ടൂണുകളിലും പ്രിയങ്ക തന്നെയാണ് താരം. രാഹുൽ ഗാന്ധിയെ ‘വെല്ലുന്ന പ്രകടനം’ തന്നെയാണ് പ്രിയങ്ക കാഴ്ചവെച്ചത് എന്നത് കൊണ്ട് തന്നെ ബിജെപിയും വളരെ ഹാപ്പി ആണ്.
ഹിമാചൽ പ്രദേശ് ഭരിക്കുന്നത് കോൺഗ്രസ് ആണെന്ന് പോലും അറിയാതെ ഹിമാചൽ പ്രദേശ് സർക്കാരിനെതിരെ പ്രിയങ്ക പാർലമെന്റിൽ ആഞ്ഞടിച്ചു..
‘ബോബന്റെയും മോളിയുടെയും’ വിവരക്കേടുകളും, കോമാളിത്തരങ്ങളും മാറ്റിവെച്ചാൽ ഒരു കാര്യം വ്യക്തമാണ്, രണ്ട് പേർക്കും ഇന്ത്യൻ രാഷ്ട്രീയവും അറിയില്ല, ഇന്ത്യയെ കുറിച്ച് ഒരു ധാരണയും ഇല്ല. ആരൊക്കെയോ എഴുതിക്കൊടുത്തത് കാണാതെ പഠിച്ച് പറയുന്നു..!
ഇന്നലത്തെ പ്രിയങ്കയുടെ പ്രസംഗം നോക്കൂ, അംബാനി – അദാനി, അദാനി – അംബാനി ഇതല്ലാതെ ഇവർക്ക് പറയാൻ ഒന്നുമില്ല..’ ഇടയ്ക്ക് RSS ഉം ഇന്ത്യൻ ഭരണഘടനയും..!
ഇതുവരെ ഇന്ത്യൻ ഭരണഘടനയിൽ 106 ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അതിൽ 80 എണ്ണവും ചെയ്തത് കോൺഗ്രസ് ഭരണത്തിൽ ആണ്. BJP ഭരണത്തിൽ നടത്തിയ ഭരണഘടന ഭേദഗതികൾ 22 എണ്ണം ആണ്. 8 എണ്ണം മോഡി സർക്കാരും, 14 എണ്ണം വജ്പയി സർക്കാരും.
മോഡി ഇതുവരെ നടത്തിയ ഭരണഘടനാ ഭേദഗതികൾ നോക്കാം:-
ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിക്കുന്ന 1993 മുതലുള്ള രീതി മാറ്റി, പഴയ രീതിയിലേക്ക് പോകാനുള്ള നിയമം.
GST ബിൽ
National Commission for the Backward Classes (NCBC) ന് ഭരണഘടനാ പദവി നൽകുന്ന നിയമം.
സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്ന നിയമം.
ഫിനാൻസ് കമ്മീഷനുമായി ബന്ധപ്പെട്ട ഭേദഗതി.
പട്ടിക ജാതി,പട്ടിക വർഗ സംവരണം 10 വർഷത്തേക്ക് കൂടി നീട്ടാൻ ഭേദഗതി.
സംസ്ഥാനങ്ങൾക്ക് OBC ലിസ്റ്റ് തീരുമാനിക്കാൻ അനുവദിക്കുന്ന ഭേദഗതി.
വനിതാ ബില്ല്
ഇത്രയും ആണ് മോഡി സർക്കാർ കഴിഞ്ഞ 10 കൊല്ലം കൊണ്ട് നടത്തിയ ഭരണഘടനാ ഭേദഗതി. അതിൽ ‘ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിച്ചോളാം’ എന്ന് പറഞ്ഞ് കൊളീജിയം സംവിധാനം അവസാനിപ്പിക്കാൻ ഉള്ള നിയമം സുപ്രീം കോടതി തള്ളി.
എന്നിട്ടാണ് നരേന്ദ്ര മോഡി ഏകാധിപതി ആണ്, ഭരണഘടനയെ ഇല്ലാതാകുന്നു എന്നൊക്കെ പറഞ്ഞ് പ്രചരണം നടത്തുന്നത്.
സ്വന്തം കസേര സംരക്ഷിക്കാൻ 39 ആം ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന മഹതിയുടെ കൊച്ചു മക്കൾ ആണ് ഞങ്ങൾ ഭരണഘടനയുടെ കാവൽക്കാർ എന്ന് പറഞ്ഞ് കോമാളികൾ ആകുന്നത്..
പ്രിയങ്കയുടെ ബാക്കി പ്രസംഗത്തിലേക്ക് വന്നാൽ, ഹിമാചൽ പ്രദേശിൽ കർഷകർ കരയുന്നു’ എന്നൊക്കെയാണ് പ്രസംഗത്തിൽ തള്ളി മറിച്ചത്. ഹിമാചൽ പ്രദേശ് ഭരിക്കുന്നത് സ്വന്തം പാർട്ടി ആയ കോൺഗ്രസ് ആണെന്നും, കാർഷിക വിഷയം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യം ആണെന്നും പ്രിയങ്ക വദ്രക്ക് അറിയാതെ പോയി.
പിന്നെ മുഴുവൻ ഇന്ത്യയിലെ വ്യവസായികളെ തെറി പറച്ചിൽ ആയിരുന്നു.
വ്യവസായികൾ wealth creators ആണ്. അവരാണ് രാജ്യത്തിന് ഏറ്റവും കൂടുതൽ നികുതി നൽകുന്നതും, തൊഴിലുകൾ സൃഷ്ടിക്കുന്നതും.
തൊഴിൽ സൃഷ്ടിക്കുന്നത് സർക്കാരുകൾ അല്ല, മറിച്ച് സ്വകാര്യ വ്യക്തികളും, സ്വകാര്യ സ്ഥാപനങ്ങളുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന സ്ഥാപനങ്ങളും, നികുതി നൽകുന്ന സ്ഥാപങ്ങളും എടുത്തു നോക്കിയാൽ പത്തിൽ ഏഴും സ്വകാര്യ സ്ഥാപനങ്ങൾ ആയിരിക്കും.
ഇന്ത്യയുടെ കാര്യം മാത്രമല്ല ഏത് വികസിത രാജ്യം എടുത്ത് നോക്കിയാലും ആ രാജ്യങ്ങളിൽ കൂടുതൽ നികുതി നൽകുന്നതും, തൊഴിൽ സൃഷ്ടിക്കുന്നതും എല്ലാം സ്വകാര്യ വ്യക്തികളും, സ്വകാര്യ സ്ഥാപനങ്ങളും ആണ്.
ബീവറേജ് കോര്പറേഷൻ പോലും ലാഭത്തിൽ കൊണ്ടു നടക്കാൻ പറ്റാത്ത സർക്കാർ സംവിധാനങ്ങളെ നമ്മൾ കാണുന്നതാണ്.
സർക്കാരിന്റെ ജോലി എന്നത് മികച്ച അടിസ്ഥാന സൗകര്യ വികസനം ഒരുക്കലും, ക്രമസമാധാനവും, ഒക്കെയാണ്. അല്ലാതെ സ്ഥാപനങ്ങൾ നടത്തി ജനങ്ങളുടെ നികുതിപ്പണം തിന്ന് തീർക്കുന്ന കുറെ വെള്ളാനകളെ സൃഷ്ടിക്കൽ അല്ല.
ഇതൊന്നും മനസിലാക്കാതെ വ്യവസായികളെ എല്ലാം ചൂഷകർ ആയും, രാജ്യത്തിന്റെ സമ്പത് കൊള്ളയടിക്കുന്നവർ ആയും ഒക്കെ ചിത്രീകരിക്കുന്നത് വിവരക്കേട് ആണ്.
കോൺഗ്രസിന്റെ നശിച്ച സോഷ്യലിസ്റ്റ് സാമ്പത്തീക നയം കാരണം ഇന്ത്യ 1990 കളിൽ പാപ്പരായ സംഭവം ഒന്നും പുതു തലമുറക്ക് അറിയില്ല. അന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയം വെച്ച സ്വർണ്ണം ഇപ്പോഴാണ് ഇന്ത്യ തിരിച്ചു ഇന്ത്യയിലേക്ക് കൊണ്ടു വന്നത്.
ഇന്ത്യയിൽ Crony capitalism അല്ല ഉള്ളത്. ഏത് നാച്ചുറൽ റിസോഴ്‌സസ് ആണെങ്കിലും, പദ്ധതികൾ ആണെങ്കിലും ലേലം ചെയ്താണ് കൊടുക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റ നടത്തിപ്പിന് വേണ്ടി കേരളം ലേലത്തിൽ പങ്കെടുത്ത് ‘എത്രയാ വിമാനത്താവളത്തിന്റെ ‘ബിള’ എന്ന് കേന്ദ്രത്തോട് ചോദിച്ച കാര്യം ‘സഖാവ് തോൽക്ക്’ പ്രസംഗിച്ചത് ഓർക്കുന്നില്ലേ..!
വ്യവസായികളെ ശത്രു പക്ഷത്ത് നിർത്തിയാൽ നഷ്ടം രാജ്യത്തിനു മാത്രമാണ്. ഇനിയിപ്പോൾ കോൺഗ്രസ് അധികാരത്തിൽ വന്നാലും ഇവിടെ തൊഴിൽ കൊടുക്കാനും, നികുതി അടയ്ക്കാനും പോകുന്നതും ഇതേ വ്യവസായികൾ തന്നെ ആയിരിക്കും. അവരെ തെറി വിളിച്ചും, ആക്ഷേപിച്ചും ആ സ്ഥാപനങ്ങൾ പൂട്ടിക്കാൻ എളുപ്പമാണ്. പക്ഷെ അതിന് പകരം തൊഴിൽ സൃഷ്ടിക്കാനും, നികുതി വരുമാനം കണ്ടെത്താനും ‘ബോബനും മോളിക്കും’ കഴിയുമോ..?
ബിജെപി സർക്കാർ ബിസിനസ് ഫ്രണ്ട്‌ലി ആണ് എന്ന് സാക്ഷ്യപ്പെടുത്തുന്നത് കേരളത്തിൽ നിന്നുള്ള യുസുഫ് അലിയും, മലബാർ ഗോൾഡ് ഗ്രൂപ്പും ഒക്കെയാണ്. ലുലു ഗ്രൂപ്പ് 2014 ന് ശേഷം ഇന്ത്യയിൽ എത്ര വളർന്നു എന്ന് നോക്കുക. അവരുടെ ഏറ്റവും വലിയ മാൾ ഇപ്പോൾ ഉള്ളത് ഉത്തർ പ്രദേശിൽ ആണ്.
മലബാർ ഗോൾഡ് ഗ്രൂപ്പ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വ്യാപാര ഗ്രൂപ്പ് ആണ്. കഴിഞ്ഞ 10 വർഷത്തെ അവരുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ജ്വല്ലറി ബ്രാൻഡ് മലബാർ ആണെന്ന് എത്ര പേർക്ക് അറിയാം..? കേരളത്തിന് പുറത്ത് കേന്ദ്ര മന്ത്രിമാർ ആണ് ആ ഗ്രൂപ്പിന്റെ ഒട്ടു മിക്ക പരിപാടികൾക്കും പങ്കെടുക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മികച്ച പിന്തുണ ആ ഗ്രൂപ്പിന് ലഭിക്കുന്നുണ്ട്.
ജാതി, മതം, സംസ്ഥാനം ഇതൊന്നും നോക്കാതെ എല്ലാ വ്യവസായങ്ങളെയും ബിജെപി സർക്കാർ പിന്തുണയ്ക്കുന്നുണ്ട്. അത് വലത് പക്ഷ രാഷ്ട്രീയ പാർട്ടികളുടെ നയമാണ്.
ഇനി ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കോൺഗ്രസ് മുന്നണിയിലെ ഏതൊക്കെ കക്ഷികൾ ഈ അംബാനി – അദാനി മോങ്ങലിന് ‘ബോബനും മോളിക്കും’ ഒപ്പം നിൽക്കുന്നു എന്നതാണ്.. വിവരമുള്ള ഒരു രാഷ്ട്രീയ പാർട്ടിയും നിൽക്കില്ല.
അമേരിക്കയെയും, കുത്തക കമ്പനികളെയും ഇപ്പോൾ തകർക്കും എന്ന് പറഞ്ഞ് നിൽക്കുന്ന സിപിഎം പോലും കൂടെ നിൽക്കുന്നില്ല. കാരണം വിഴിഞ്ഞം പദ്ധതി..! അതുപോലെ ഓരോ സംസ്ഥാനങ്ങളിലും വിവിധ പദ്ധതികൾ നടക്കുന്നുണ്ട്. വ്യവസായികളെ തകർത്ത് ആ പദ്ധതികൾ ഇല്ലാതായി പോകാൻ രാഷ്ട്രീയ പാർട്ടികളും, സംസ്ഥാന സർക്കാരുകളും ആഗ്രഹിക്കുന്നില്ല.
സംസ്ഥാനങ്ങളിൽ നടക്കുന്ന പദ്ധതികൾ പൂർത്തി ആകുമ്പോൾ അത് രാജ്യത്തിന്റെ നേട്ടം കൂടി ആണെന്ന ബോധ്യം പിണറായിക്ക് വരെയുണ്ട്. എന്നിട്ടും ‘ബോബനും മോളിക്കും’ അത് മനസിലായിട്ടില്ല.
പ്രിയങ്ക, രാഹുലിനെ കടത്തി വെട്ടും എന്ന് ഉറപ്പായതോടെ ബിജെപി വളരെ സന്തോഷത്തിൽ ആണ്. ബിജെപിയെ പ്രതിരോധത്തിൽ ആക്കുന്ന തരത്തിൽ പാർലമെന്റിൽ ഉന്നയിക്കേക്കണ്ട പ്രധാനപെട്ട ഒരു വിഷയങ്ങളിലും ഇപ്പോൾ ചർച്ച നടക്കുന്നില്ല. പ്രതിപക്ഷം ആഗ്രഹിച്ചാലും രാവിലെ സഭ തുടങ്ങുമ്പോഴേ ‘ബോബനും മോളിയും’ അംബാനി – അദാനി എന്ന് പറഞ്ഞ് കൂവാൻ തുടങ്ങും. അതോടെ ബഹളം ആയി. എല്ലാവരും ഇറങ്ങി പോകും. ബിജെപി ആകട്ടെ പ്രധാനപെട്ട ബില്ലുകൾ എല്ലാം ഈ ബഹളത്തിന് ഇടയിൽ പാസാക്കി എടുക്കുകയും ചെയ്യും. ബാങ്കിംഗ് ബിൽ, റെയിൽവേ ബിൽ ഒക്കെ എളുപ്പം പാസ്സാക്കി എടുത്തു.
ബിജെപിയുടെ അനുഗ്രഹം ആണ് പ്രിയങ്കയുടെ വരവും. ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുക എന്നത് മാത്രമാണ് സോറോസ് അങ്കിൾ ‘ബോബനും മോളിക്കും’ നൽകിയ നിർദേശം എന്ന് തോന്നുന്നു. അല്ലായിരുന്നു എങ്കിൽ ബിജെപി കഷ്ട്ടപ്പെട്ടേനെ..courtesy..jithin K jacob , News Desk Kaladwaninews 8921945001.