‘ഇനി ആയുധ ഇറക്കുമതിയില്ല, കയറ്റുമതി മാത്രം’; ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറായി 85 രാജ്യങ്ങള്‍;

‘ഇനി ആയുധ ഇറക്കുമതിയില്ല, കയറ്റുമതി മാത്രം’; ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറായി 85 രാജ്യങ്ങള്‍;

ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവി വര്‍ഷങ്ങളോളം നിലനിര്‍ത്തിയിരുന്നത് ഇന്ത്യയായിരുന്നു. എന്നാല്‍ സമീപകാലത്ത് ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ആയുധങ്ങളുടെ കാര്യത്തില്‍ വിദേശ കമ്പനികളേയും രാജ്യങ്ങളേയും ആശ്രയിക്കുന്ന സ്വഭാവത്തില്‍ ഗണ്യമായ കുറവുവരുത്തി അവ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിമൂലം ആയുധം ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.2025 ന് മുമ്പ് രാജ്യത്തിന്‍റെ ആവശ്യത്തിനുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ വിദേശ രാജ്യങ്ങങ്ങള്‍ക്കും ആയുധം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് നിലവില്‍ ഇന്ത്യ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതിലൂടെ 2025 ന് മുമ്പ് 35000 കോടിയുടെ ആയുധങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്താന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ 85 രാജ്യങ്ങള്‍ രംഗത്തവന്നിട്ടുണ്ട്. ഈ രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധരെ വിളിച്ച് രാജ്യത്തിന്‍റെ ആയുധ നിര്‍മ്മാണ വൈദഗ്ധ്യം ഇന്ത്യ അറിയിച്ചു കൊടുത്തിട്ടുണ്ട്. ഈ നയതന്ത്ര ഉദ്യോഗസ്ഥരായിരിക്കും ആയുധ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ ശേഷിയെപറ്റി തങ്ങളുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകളെ ബോധ്യപ്പെടുത്തുന്നത്