ഇനി രാജീവ് ഗാന്ധി ഖേൽ രത്നയല്ല, മേജർ ധ്യാൻചന്ദ് ഖേൽ രത്ന:

ഇനി രാജീവ് ഗാന്ധി ഖേൽ രത്നയല്ല, മേജർ ധ്യാൻചന്ദ് ഖേൽ രത്ന:

ഇനി രാജീവ് ഗാന്ധി ഖേൽ രത്നയല്ല, മേജർ ധ്യാൻചന്ദ് ഖേൽ രത്ന:

ഡൽഹി: രാജ്യത്തിന്റെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന പുരസ്കാരം ഇനി മുതൽ ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടും. ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഹോക്കി ടീമിനും ദേശീയ കായിക ഇനമായ ഹോക്കിക്കുമുള്ള ആദരമായിരിക്കും ഇതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഖേൽ രത്ന പുരസ്കാരം ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ പേരിൽ നൽകണമെന്ന് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയരുകയാണ്. അവരുടെ കാഴ്ചപ്പാടുകൾക്ക് നന്ദി അറിയിക്കുകയാണ്. അവരുടെ ആവശ്യത്തെ മാനിച്ച് ഇനി മേലിൽ ഖേൽ രത്ന പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം എന്നറിയപ്പെടുന്നതായിരിക്കും. ജയ് ഹിന്ദ്.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

‘രാജ്യത്തിന് എക്കാലവും അഭിമാനിക്കാനുള്ള നേട്ടങ്ങൾ സമ്മാനിച്ച മഹാനായ കായിക താരമായിരുന്നു മേജർ ധ്യാൻചന്ദ്. രാജ്യത്തിന്റെ പരമോന്നത കായിക പുരസ്കാരം അദ്ദേഹത്തിന്റെ പേരിൽ നൽകുന്നതാണ് ഏറ്റവും അനുയോജ്യം.‘ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.