ഇന്തോനേഷ്യൻ മതപ്രഭാഷകന്മാരെ തെലങ്കാനയിലെത്തിച്ചത് പോപ്പുലർ ഫ്രണ്ട് നേതാവ്; പത്തുപേർക്കും കൊറോണ സ്ഥിരീകരിച്ചതോടെ മുങ്ങിയ നേതാവിനെ അറസ്റ്റ് ചെയ്ത് നിരീക്ഷണത്തിലാക്കി പൊലീസ്:
ഹൈദരാബാദ്: ഇന്തോനേഷ്യയിൽ നിന്നുള്ള മതപ്രഭാഷകന്മാരെ കൊണ്ടു വന്നത് പോപ്പുലർ ഫ്രണ്ട് നേതാവ് ജമീൽ അഹമ്മദെന്ന് റിപ്പോർട്ട്. തെലങ്കാനയിലെ കരീം നഗറിൽ ആണ് ഇവരെ ഇയാൾ എത്തിച്ചത്.പിന്നീട് ഇയാൾ അവരെ പള്ളികളിലും മത കേന്ദ്രങ്ങളിലും പ്രഭാഷണത്തിനു കൊണ്ടു പോവുകയും ചെയ്തു.
വിദേശത്ത് നിന്നെത്തിയതിനാൽ മതപ്രഭാഷകരെ പരിശോധന നടത്തണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിനെ തുടർന്ന് ഒടുവിൽ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയപ്പോൾ പത്തുപേർക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇയാൾ സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു.
അതേസമയം നഗരത്തിൽ മാത്തമാറ്റിക്സ് കോച്ചിംഗ് സെന്റർ നടത്തുന്ന ഇയാളെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോച്ചിംഗ് സെന്റർ അടയ്ക്കാത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഇന്തോനേഷ്യൻ മതപ്രചാരകർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ ഇയാളെ അറസ്റ്റ് ചെയ്ത് ഐസൊലേഷനിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ഇന്തോനേഷ്യൻ മതപ്രഭാഷകന്മാർക്കൊപ്പം നിരവധി പള്ളികൾ ഇയാൾ സന്ദർശിച്ചതായാണ് റിപ്പോർട്ട്. ഇയാളുടെ കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികൾക്കൊപ്പവും ഇയാൾ ഇടപഴകിയിരുന്നു. ഇത് ആശങ്ക ഉയർത്തുന്നതാണ്.
ഇന്തോനേഷ്യൻ മതപ്രഭാഷകന്മാരെ മാർച്ച് 15 നാണ് ഇയാൾ രാജ്യത്തേക്കെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്തോനേഷ്യക്കാർക്കൊപ്പം സഞ്ചരിച്ച 80 പേരെ കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.courtesy..brave india news.