ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിനിനെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് നാളെ സന്ദര്‍ശിക്കാമെന്ന് പാകിസ്ഥാന് അറിയിച്ചു.നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ തുടര്‍ന്നതാണ് പാകിസ്ഥാന് നടപടി സ്വീകരിച്ചത്. എന്നാല്‍ പാകിസ്ഥാന് നടപടികളെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പ്രതിനിധികള്‍ പരിശോധിക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ജൂലൈ 17നാണ് മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്ഭൂഷണ് ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞത്.ചാരവൃത്തിയും ഭീകരതയും ആരോപിച്ചു 2017 ഏപ്രിലാണ് പാക് സൈനിക കോടതി കുല്ഭൂഷണ് ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
വധശിക്ഷ വിധിച്ച പാക് സൈനിക കോടതിയുടെ വിധി പുനപരിശോധിക്കണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും കോടതി വിധിച്ചിരുന്നു. ഇന്ത്യ നല്കിയ ഹര്‍ജിയിലാണ് വിധി പറഞ്ഞത്. രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയ്ക്ക് അനുകൂലമായി വിധി വന്നത്.