ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഭാരതത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന പാകിസ്ഥാൻ അന്താരാഷ്ട്രതലത്തിൽ തുറുപ്പു ചീട്ടാക്കുകയാണ്. എന്തിനും മോദിയെ എതിർക്കുന്ന നയം 370 ന്റെ കാര്യത്തിലെങ്കിലും ഉണ്ടാകരുതായിരുന്നു.നെഹ്രുവിന്റെ കാലത്ത് നടപ്പിലാക്കിയ ചരിത്രപരമായ ഒരു വലിയ തെറ്റിനെയാണ് രണ്ടാം മോദിസർക്കാർ തിരുത്തിയത്. ലോക രാജ്യങ്ങളും, കോൺഗ്രസിലെ മറ്റു പല എം.പി.മാരും മുതിർന്ന നേതാക്കൾ വരെയും ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ അനുകൂലിച്ചപ്പോൾ രാഹുൽ ഗാന്ധിയും മറ്റുചിലരും പാകിസ്ഥാനുവേണ്ടി ആണോ നിലകൊള്ളുന്നതെന്ന സംശയം അസ്ഥാനത്തല്ല.വയനാടിന്റെ കാര്യം പോലുംനോക്കാൻ കാര്യപ്രാപ്തിയില്ലാത്ത ആൾ രാഷ്ട്രത്തെ പ്രതികൂലമായി ബാധിക്കാവുന്ന വിഷയങ്ങളിൽ പ്രസ്താവനകൾ ഇറക്കും മുമ്പ് ഒരു വീണ്ടു വിചാരം നടത്താതെയുള്ള അഭിപ്രായ പ്രകടങ്ങൾ ഗുണത്തക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നു പറയേണ്ടതില്ലല്ലോ.മാത്രവുമല്ല എല്ലാവരെയും കള്ളൻ കള്ളൻ എന്ന് വിളിച്ചുള്ള പരിചയമല്ലേയുള്ളു എന്നാണ് പൊതുസമൂഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ.