ഇന്ത്യയില്‍ മോദി ഒരുക്കിയ രാജകീയ സ്വീകരണത്തിനായി കാത്തിരിക്കുകയാണെന്ന് ഡൊണള്‍ഡ് ട്രംപ്: ‘അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു’:

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു. ദ്വിദിന ഇന്ത്യ സന്ദര്‍ശനത്തിനായി ട്രംപിനോടൊപ്പം ഭാര്യ മെലനിയ​, മകള്‍ ഇവാങ്ക, മരുമകനും വൈറ്റ്ഹൗസ്​ ഉപദേഷ്​ടാവുമായ ജാറെദ്​ കഷ്​നര്‍ അടക്കം ഉന്നതസംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

മോദി എന്‍റെ സുഹൃത്താണ്. ഇന്ത്യയില്‍ മോദി ഒരുക്കിയ രാജകീയ സ്വീകരണത്തിനായി കാത്തിരിക്കുകയാണെന്ന് യാത്രക്ക് മുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷക്കണക്കിന് പേരാണ് തന്നെ കാണാനായി കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്​ച ഉച്ചക്ക് 11.40തോടെ​ ട്രംപ്​ അഹമ്മദാബാദില്‍​ വിമാനമിറങ്ങും. 12.15ന്​ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. അഹ്​മദാബാദ്​ സ്​റ്റേഡിയത്തില്‍ ഉച്ചക്ക്​ 1.0​5ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ‘നമസ്​തേ ട്രംപ്​’ പരിപാടിക്കു ​ശേഷം ട്രംപും കുടുംബവും വൈകുന്നേരം താജ്​മഹല്‍ സന്ദര്‍ശിക്കും. 6.45ന്​ ആഗ്രയില്‍ നിന്ന്​ വിമാന മാര്‍ഗം ഡല്‍ഹിയിലേക്ക്​ തിരിക്കും. രാത്രി 7.30ന്​ പാലം വ്യോമസേനാ വിമാനത്താവളത്തില്‍ നിന്ന്​ ഹോട്ടല്‍ ഐ.ടി.സി മൗര്യയിലേക്ക് പോകും. ചൊവ്വാഴ്​ച രാവിലെ 10ന്​​ രാഷ്​ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്​ കഴിഞ്ഞ്​ 10.30ന്​ രാജ്​ഘട്ടിലെ ഗാന്ധി സമാധിയില്‍ പുഷ്​പചക്രം സമര്‍പ്പിക്കും.

11 മണിക്ക്​ ഹൈദരാബാദ്​ ഹൗസില്‍​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ചയില്‍ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഏഴര മണിക്കു രാഷ്​ട്രപതി ഭവനിലെ അത്താഴവിരുന്നും കഴിഞ്ഞ്​ രാത്രി 10​ മണിയോടെ അമേരിക്കയിലേക്ക് മടങ്ങും.courtesy ..Janam :