ഇന്ത്യയുടെ നാവിക ശക്തിയുടെ തെളിവ് ‘മലബാർ 2021‘; ഇന്ത്യക്കൊപ്പം അമേരിക്കൻ, ഓസ്ട്രേലിയൻ, ജാപ്പനീസ് നാവിക സേനകളും :
ഡൽഹി: ക്വാഡ് അംഗരാജ്യങ്ങൾക്കിടയിലെ നാവിക സഹകരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും നാവിക സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയും പൊതുതാത്പര്യം വികസിപ്പിക്കുന്നതിന് വേണ്ടിയുമാണ് നാവികാഭ്യാസമെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു.
മലബാർ നാവികാഭ്യാസത്തിന്റെ ഭാഗമായ പരിശീലനാഭ്യാസത്തിന്റെ ഇരുപത്തിയഞ്ചാം പതിപ്പിന് പസഫിക് ദ്വീപായ ഗുവാമിന്റെ തീരത്ത് ഇന്ന് തുടക്കം. ഓഗസ്റ്റ് 26 മുതൽ 29 വരെയാണ് ഫിലിപ്പൈൻ കടലിൽ നാവികാഭ്യാസം. ക്വാഡ് സഖ്യത്തിലെ അംഗങ്ങളായ ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനും നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.