ഇന്ത്യൻ ജനാധിപത്യത്തെയും മോദി സര്ക്കാരിനെയും ഏതു വിധേനയും തകർക്കാൻ ശ്രമിക്കുന്ന ജോർജ്ജ് സൊറോസ് എന്ന വിദേശിയ്ക്ക് ചുട്ട മറുപടി കൊടുത്ത് സ്മൃതി ഇറാനി:
ഇന്ത്യൻ ദേശീയതയെ പുശ്ചിച്ചും ..ഇന്ത്യൻ ജനാധിപത്യത്തിന് ഒരു റിവൈവൽ വേണമെന്നും ആവശ്യപ്പെട്ട് പ്രസ്താവനയിറക്കിയ ശതകോടീശ്വരനും അമേരിക്കയിലെ കുടിയേറ്റക്കാരനുമായ ജോർജ്ജ് സൊറോസ് എന്ന ഇന്ത്യ വിരുദ്ധനും അരാജകത്വ വാദിയുമായ ഇയാൾക്ക് ഞൊടിയിടയിൽ വായടപ്പിക്കുന്ന തിരിച്ചടി കൊടുത്ത് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി രംഗത്ത്. അതും ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ പ്രസ് കോൺഫറൻസിലൂടെയെന്നത് ഏറെ ശ്രദ്ധേയവുമായി.
സോറോസായാലും,ബിബിസി ആയാലും,ഹിൻഡൻ ബർഗ് ആയാലും അവരുടെ ലക്ഷ്യം ഒന്ന് തന്നെ. ഇൻഡ്യൻ ജനാധിപത്യം തകർക്കണം,മോദിസർക്കാരിനെ ഏതുവിധേനയും ഇല്ലാതാക്കണം.ഇന്ത്യ ലോകശക്തി യാകരുത്.അതിനു വേണ്ടി പ്രവർത്തിക്കുന്ന ലോബികൾ ഓരോന്നായി പുറത്തേയ്ക്ക് വരുന്ന കാഴ്ചയാണിപ്പോൾ നാം കാണുന്നത്.2024 ലെ തിരഞ്ഞെടുപ്പ് വരെ അത് ഇന്ത്യക്കകത്തു നിന്നായാലും, പുറത്തുനിന്നായാലും തുടർന്ന് കൊണ്ടിരിക്കും.വേണ്ടത് കണ്ണും, കാതും തുറന്നു വച്ച് അതിനെയൊക്കെ രാജ്യം ഒറ്റക്കെട്ടായി നേരിടുകയെന്നതാണ്.
നമ്മുടെ പൈതൃകമായ ദേശീയതയെ അവർ പേടിക്കുന്നു. ഇന്ത്യക്കകത്ത് ചിലപ്പോൾ രാഷ്ട്രീയമായ പിണക്കങ്ങൾ ഉണ്ടാകാം. ഇവിടത്തെ കാര്യങ്ങൾ നമ്മൾ തീർത്തുകൊള്ളാം. അതിനു ഇന്ത്യ വിരുദ്ധ വിദേശ ലോബികളുടെ ഒത്താശ വേണ്ട .അത് മനസിലാക്കാനുള്ള ആദര്ശ ശുദ്ധിയും ,കഴിവും ,ഇഛാ ശക്തിയും ഉള്ള നരേദ്രമോദിയാണിവിടെ ഭരണം നടത്തുന്നതെന്നുള്ളതാണ് വിരുദ്ധ ശക്തികൾക്ക് തലവേദനയാകുന്നത്.
അത് മാത്രവുമല്ല മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യ ഇന്ന് ലോകശക്തിയായി മാറിയിരിക്കുന്നു.അതിനു പിന്നിലെ ശക്തി മോദിയാണ് . ഇങ്ങനെ പോയാൽ ഇന്ത്യയെ ആർക്കും പിടിച്ചു കെട്ടാനാവില്ല. അതിനു തടയിടാനുള്ള ശ്രമങ്ങളാണ് സോറസും ,ബിബിസി യും ഒക്കെ കാട്ടിക്കൂട്ടുന്നത്…ഇന്ത്യയെ ഇങ്ങനെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്നത് ..? പാകിസ്ഥാനും, ചൈനയുമൊക്കെ കോടികൾ വാരിയെറിഞ്ഞ് ഇത്തരം പ്രവർത്തനങ്ങൾ യു എന്നിലും മറ്റും നടന്നിട്ടുള്ളത് നമുക്കറിയാം.അമേരിക്കൻ സെനറ്റിലും ഇതുപോലുള്ള ഇന്ത്യ വിരുദ്ധ ലോബികൾ പ്രവർത്തിക്കുന്നുണ്ട്. 2014 മുതലാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ആക്കം കൂടിയത്. ഇവിടെ അസ്ഥിരത സൃഷ്ടിച്ച് മോദിയെ ഭരണത്തിൽ നിന്ന് മാറ്റി ഏതെങ്കിലും ഒരു പാവ സർക്കാരിനെ സൃഷ്ടിക്കുകയെന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
ഈ സൊറോസ് ആരാണ്. ജൂത പാരമ്പര്യമുള്ള ഹങ്കറി ക്കാരനാണ്. സ്വന്തം സമൂഹത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതിൽ കണ്ടുനിന്നതും കൂട്ട് നിന്നതും ഒക്കെ ചെയ്ത ആളാണെന്നും പറയപ്പെടുന്നു.അതെന്തായാലും നല്ലൊരു ഹിസ്ടറിയല്ല ഇയാൾക്കുള്ളത്. പാകിസ്ഥാന്റെ തകർച്ചയിലും സോറോസിന്റെ കരങ്ങൾക്ക് പങ്കുണ്ട് .പിന്നീട് സൊറോസ് അമേരിക്കയിലിലേക്ക് കുടിയേറി പ്രവർത്തന മേഖല വിപുലീകരിച്ചു എന്ന് മാത്രം.
10 വര്ഷം മുമ്പ് വരെ ഇന്ത്യ അടിമത്വത്തിന്റെ ചങ്ങലയിലായിരുന്നു വെങ്കിൽ ഇന്ന് നാം സിംഹഗർജ്ജനമായിരിക്കുന്നു. ലോകം ഇന്ത്യയെ ആദരിക്കുന്നു. ഇന്ത്യയുടെ വാക്കുകൾക്ക് ലോകം കാതോർക്കുന്നു . അതിനുദാഹരണമായി കോവിദഃ കാലമെടുത്താൽ മതി. ലോക രാഷ്ട്രങ്ങളൊന്നാകെ ഇന്ത്യയെ കണ്ടത് ലോക ഫാർമസി ആയിട്ടാണ്. ഇപ്പോൾ തുർക്കി മറ്റൊരുദാഹരണവും.ഇന്ത്യയുടെ കഴിവിനെ,ഭരണ നേതൃത്വത്തെ മോദിയുടെ ഭരണ നൈപുണ്യത്തെ ലോകം അംഗീകരിക്കുമ്പോൾ ..നമ്മുടെ ദേശീയതയാണ് നമ്മുടെ പിന്നിലെ പ്രേരക ശക്തിയെന്നറിയുക. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് അഭിനന്ദനങ്ങളോടെ… ന്യൂസ് ഡെസ്ക് കലധ്വനി ന്യൂസ്.for news call or whatsapp on 9037259950.