ഇന്ത്യൻ ജനാധിപത്യത്തെ കളിയാക്കുന്ന പ്രതിപക്ഷത്തോട് ചിലത്:

ഇന്ത്യൻ ജനാധിപത്യത്തെ കളിയാക്കുന്ന പ്രതിപക്ഷത്തോട് ചിലത്:

ഇന്ത്യൻ ജനാധിപത്യത്തെ കളിയാക്കുന്ന പ്രതിപക്ഷത്തോട് ചിലത്:

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ ലോകമെമ്പാടും മാതൃകയായി കണക്കാക്കപ്പെടുന്നു. കോടിക്കണക്കിന് ജനങ്ങൾ അവരുടെ ജനാധിപത്യാവകാശം വിനിയോഗിച്ച് തന്നെയാണ് ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. അത്തരം ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ പ്രധാനമന്ത്രിയെ “വോട്ട് മോഷ്ടിച്ചു” അല്ലെങ്കിൽ “വോട്ട് കള്ളൻ: എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് വെറും രാഷ്ട്രീയ പ്രചാരണമല്ല—അത് രാജ്യത്തിന്റെ ജനാധിപത്യത്തോട് നടത്തുന്ന വലിയ അപമാനമാണ്.

ഇന്ന് ഇന്ത്യയെ ലോകം തിരിച്ചറിയുന്നത് വികസനത്തിന്റെ, സമ്പദ്‌ഘടനയുടെ, സ്വാഭിമാനത്തിന്റെ പേരിലാണ്. “വോട്ടു കവർന്നു” എന്ന് ആരോപിക്കുന്നവർ, രാജ്യത്തിന്റെ യഥാർത്ഥ മുന്നേറ്റങ്ങളെ മറച്ചുവെക്കാൻ വേണ്ടിയുള്ള മനഃപൂർവമായ ശ്രമമാണ് നടത്തുന്നത്.കോൺഗ്രസ് ഭരണ കാലത്ത് ഇവിടെ അഴിമതിയും സ്വജന പക്ഷപാതവും കുടുംബ ഭരണവുമായിരുന്നു നടന്നിരുന്നത്.
ഏതു വിധേനയും പ്രധാനമന്ത്രി ആകാൻ മോഹിച്ച് നടക്കുന്ന ഇവിടെ.. രാഹുൽ ഗണ്ടിയോടാണ് ഈ ചോദ്യങ്ങൾ :

* സ്വാതന്ത്ര ഇന്ത്യയിലെ ആദ്യ 14 അംഗ മന്ത്രിസഭയിൽ, കോൺഗ്രസ് പാർട്ടിയിലെ പട്ടേലിന് പിന്തുണ ഉണ്ടായിരിക്കെ ജവഹർലാൽ നെഹ്റു എങ്ങനെ പ്രധാനമന്ത്രിയായി?

* അക്കാലത്ത് കോൺഗ്രസിന്റെ “തിരഞ്ഞെടുപ്പ് രീതികൾ” എന്തായിരുന്നു? അന്ന് തുടങ്ങിയ വോട്ടു മോഷണത്തോടെ ..പാർട്ടിക്കുള്ളിലെ ജനാധിപത്യം പോലും നിലനിർത്താൻ കഴിയാത്തവർ, ഇന്ന് രാജ്യത്തിന്റെ ജനാധിപത്യത്തെ ചോദ്യം ചെയ്യാൻ യോഗ്യരാണോ?

*പതിറ്റാണ്ടുകളോളം കോൺഗ്രസ് ഭരിച്ചു—അപ്പോൾ തെരഞ്ഞെടുപ്പ് ശരിയായിട്ടാണോ നടന്നിരുന്നത് ? ഇല്ല എന്നതിനുള്ള തെളിവാണല്ലോ തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയിട്ടും അധികാരം വിട്ടൊഴിയാതെ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അധികാരത്തിൽ ചടഞ് കൂടിയിരുന്നതും ജനങ്ങളെ ദ്രോഹിച്ചതും..?

 *ഒടുവിൽ ജനങ്ങളാൽ വലിച്ചെറിയപ്പെട്ട നിങ്ങൾ… ജനങ്ങളെ ജയിക്കാനാകാതെ, ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീംകോടതിയെയും സൈന്യത്തെ വരെയും സംശയിക്കപ്പെടുന്നത്, ജനാധിപത്യത്തെ തകർക്കുന്ന നിങ്ങളുടെ ഏറ്റവും വലിയ ഗൂഢാലോചനയല്ലാന്നുണ്ടോ ?

ജനങ്ങളെ ജയിക്കാനാകാത്തവർ, ജനാധിപത്യത്തെ കുറ്റപ്പെടുത്തരുത്. രാഷ്ട്രത്തെ അപമാനിക്കുന്നവർ, ഒരിക്കലും രാഷ്ട്രനേതൃത്വത്തിന് യോഗ്യരല്ല.ഞാൻ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ,രാജ്യത്തെ മുന്നോട്ട് നയിക്കുന്ന , ഇന്ത്യയുടെ അഭിമാനം ലോകമെമ്പാടും ഉയർത്തുന്ന നമ്മുടെ പ്രധാനമന്ത്രിയെ ..അപമാനിക്കുന്ന ഇത്തരം “വോട്ട് മോഷണ” നുണപ്രചാരണം ഭാരത ജനത ശക്തിയുക്തം എതിർക്കുന്നു.നിങ്ങളുടെ കലാപ ആസൂത്രണമൊന്നും ഭാരതത്തിൽ നടക്കാൻ പോകുന്നില്ല. നിങ്ങളുടെ ജാതി കാർഡ് കളിയുടെ രഹസ്യവും ഇപ്പോൾ പുറത്തായിരിക്കുന്നു.www.kaladwaninews.com..8921945001