ഇന്ത്യൻ നാവിക സേനയുടെ കരുത്ത് .. INS ARIGHAT :
ഭാരതത്തിനു പ്രത്യേകിച്ച് നാവിക സേനയ്ക്ക് ഇതഭിമാന നിമിഷം..ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹിനി ആയ ഐ എൻ എസ് അരിഘട്ട്
ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി.അരിഹന്ത് വിഭാഗത്തിൽ പെടുന്ന ആണവ മിസൈൽ വാഹക അന്തർവാഹിനി ആഗസ്റ്റ് 29 നു വിശാഖ പട്ടണത്തു.. ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തിലാണ് കമ്മീഷൻ ചെയ്തത്.
ഇതോടെ ഇന്ത്യൻ നാവികസേനയ്ക്ക് ആക്രമിക്കാനും തിരിച്ചടിക്കാനും ഉള്ള ശക്തിയും അതിന്റെ മൂർച്ചയും ഇരട്ടിയായി വർധിച്ചിരിക്കുന്നു. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചവയാണ് അരിഹന്തുംഅരിഘട്ടും. ഇതുപോലുള്ള അഞ്ചെണ്ണമാണ് നാവികസേന ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്.
https://youtu.be/TQUtpSi0p1U?si=F69VQlfn3oifKaJa (youtube link )
അരിഘട്ട് എന്ന വാക്ക് സംസ്കൃതത്തിൽ നിന്നുത്ഭവിച്ചതാണ്. ശത്രുവിനെ നശിപ്പിക്കുന്നവൻ എന്നാണു അതിന്റെ അർഥം. അന്തർ വാഹിനിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എങ്കിൽ കൂടിയും പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 750 കിലോമീറ്റർ ദൂര പരിധിയുള്ള പന്ത്രണ്ട് സാഗരിക കെ 15 മിസൈലുകളോ ,3500 ..5000 കിലോമീറ്റർ ദൂര പരിധിയുള്ള നാല് കെ 4 ആണവ മിസൈലുകളോ വഹിക്കാൻ അരിഘട്ട് നു ശേഷിയുണ്ട്.
ഇൻഡോ പസിഫിക് മേഖലയിൽ ദീർഘ ദൂര പട്രോളിംഗ് ലക്ഷ്യമിടുന്ന അരിഘട്ട് ന്റെ നീളം 112 മീറ്ററും ഭാരം 6000 ടണ്ണും ആണ്. ആണവ അന്തർ വാഹിനി നിർമ്മിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ. അരിഹന്ത് ഗണത്തിൽ പെടുന്ന മൂന്നാമത്തെ അന്തർവാഹിനി അരിദമൻ അടുത്ത വര്ഷം നേവിയുടെ ഭാഗമാകും. ന്യൂസ് ഡെസ്ക് Kaladwani news, 8921945001.( Subhash Kurup. Ex. Indian Navy )