ദില്ലി- ഭാരത ജനത ഒന്നായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറകിലെന്ന് സര്‍വ്വേ. സര്‍വ്വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും മോദിയെ പിന്തുണച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പും കാര്‍വി ഇന്‍സെറ്റും നടത്തിയ മൂഡ് ഓഫ് നേഷന്‍ സര്‍വ്വേയാണ് മോദിയുടെ ജനപ്രിയത അടിവരയിട്ടത്. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേയില്‍ 54 ശതമാനം പേരാണ് മോദിയെ പിന്തുണച്ചിരുന്നത്. രാജ്യം കണ്ട മികച്ച പ്രധാനമന്ത്രി മോദിയാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.. 37 ശതമാനം പേര്‍ മോദിയെ മികച്ച പ്രധാനമന്ത്രിയായി വിലയിരുത്തുമ്പോള്‍ രണ്ടാമതുള്ള ഇന്ദിരാഗാന്ധിയെ പിന്തുണക്കുന്നത് 14 ശതമാനം പേര്‍ മാത്രമാണ്.11 ശതമാനം വോട്ട് നേടിയ അടല്‍ ബിഹാരി വാജ്‌പേയ് ആണ് മൂന്നാമത്.
സര്‍വ്വേയില്‍ പങ്കെടുത്ത 65 ശതമാനം പേരും കശ്മീര്‍ പ്രശ്‌നം മോദി അഞ്ച് വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരാണ്. 25ശതമാനം പേര്‍ മാത്രമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. കശ്മീരിന് അമിതാവകാശം നല്‍കുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതിനെ സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും പിന്തുണച്ചു. 26 ശതമാനം മാത്രമാണ് എതിരഭിപ്രായം പറഞ്ഞത്.