ശ്രീനഗർ:ഇന്ത്യ പാക് അതിർത്തിയിൽ സാഹചര്യങ്ങൾ സങ്കീര്ണമാകുന്നതായി വാർത്താ റിപ്പോർട്ടുകൾ . പാകിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്ന കാഴ്ചയാണുള്ളത് .കഴിഞ ദിവസം പാകിസ്ഥാന്റെ ഒരു നിരീക്ഷണ വിമാനം രാജസ്ഥാൻ മേഖലയിൽ ഇന്ത്യ വെടിവച്ചിട്ടിരുന്നു.അതിനിടെ കരസേനാ മേധാവിയും ഇന്നിവിടം സന്ദർശിക്കുന്നുണ്ട് .ജമ്മു കശ്‍മീരിലെ രജൗരി മേഖലയിലാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടി നൽകുന്നുണ്ട്.