ഇപ്പോഴത്തെ ഏറ്റവും പ്രധാന പ്രശ്നം രാഹുലിന്റെ യാത്രയാണ് , ഇവിടെ ഭാവിയിൽ കോൺഗ്രസ് ഉണ്ടാകുമോ എന്ന് പോലും അറിയില്ല , അപ്പോഴാണ് നേതാവിന്റെ ഈ യാത്രകൾ ; രാഹുലിനെതിരെ ആഞ്ഞടിച്ച് സൽമാൻ ഖുർഷിദ്:

ഇപ്പോഴത്തെ ഏറ്റവും പ്രധാന പ്രശ്നം രാഹുലിന്റെ യാത്രയാണ് , ഇവിടെ ഭാവിയിൽ കോൺഗ്രസ് ഉണ്ടാകുമോ എന്ന് പോലും അറിയില്ല , അപ്പോഴാണ് നേതാവിന്റെ ഈ യാത്രകൾ ; രാഹുലിനെതിരെ ആഞ്ഞടിച്ച് സൽമാൻ ഖുർഷിദ്:

ന്യൂഡൽഹി ; നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ കമ്പോഡിയ യാത്ര നടത്തുന്ന രാഹുലിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് . ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ കയ്പ്പ് മാറുന്നതിനു മുൻപാണ് ഈ യാത്രയെന്നും , പരാജയത്തിന്റെ കാരണം അവലോകനം ചെയ്യാൻ പോലും നേതാവിനു തോന്നിയില്ലെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു .

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഉറപ്പില്ല . മാത്രമല്ല ഭാവിയിൽ നിലനിൽക്കാൻ പോലും സാധിക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ് ഇന്ന് . എന്നാൽ അതിലേറെ ഇന്ന് പാർട്ടിയെ അലട്ടുന്നത് നേതാവിന്റെ ഈ യാത്രകളാണ് . മുൻ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചുവെന്ന ന്യായങ്ങൾ വിട്ടേക്കൂ ഇനി പാർട്ടി ഉണ്ടാകുമോ എന്നാണറിയേണ്ടത് . പാർട്ടിയിൽ ഇന്ന് നിലനിൽക്കുന്നത് ഒരു ശൂന്യതയാണ് .

ഹരിയാന , മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സമയത്താണ് ഈ രാഹുലിന്റെ ഈ യാത്ര . നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടപ്പോൾ അദ്ധ്യക്ഷ സ്ഥാനം സോണിയയ്ക്ക് നൽകി . എന്നിട്ടും പാർട്ടി പ്രവർത്തനങ്ങൾക്ക് മാറ്റമുണ്ടായതായി തോന്നുന്നില്ല – സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടി .courtesy..janam