ഇലക്ഷൻ സ്റ്റണ്ടാക്കാനുറപ്പിച്ചു ചില രാഷ്ട്രീയ പാർട്ടികളും തീവ്രവാദികളും ചേർന്ന് നടത്തിയ കർഷക സമരം ക്ളച് പിടിച്ചില്ലെന്നു മാത്രമല്ല; ഇപ്പോൾ സമരക്കാർ നെട്ടോട്ടത്തിലുമെന്നു വാർത്ത :
ഒരിക്കൽ അലസിപ്പോയ സി എ എ വിരുദ്ധസമരത്തിന്റെ മറപിടിച്ച് .. ചിലർ ആസൂത്രിതമായി നടത്തിയ കർഷക സമരവും ദേ ഇപ്പോൾ ഇട്ടെറിഞ്ഞു ഓടിയ അവസ്ഥയിൽ കലാശിച്ചിരിക്കുന്നു: (കൊമ്പന് പിറകെ ..മോഴയും എന്ന പോലെ)
ഉത്തർപ്രദേശിലെ ലഖിമ്പൂരിൽ കർഷക സമരം എന്ന പേരിൽ ചില രാഷ്ട്രീയ പാർട്ടികളും തീവ്രവാദികളും ചേർന്ന് നടത്തിയ കലാപത്തിൽ ഒൻപത് പേരാണ് മരിച്ചത്. മരിച്ച 9 പേരിൽ ഒരു “കൃഷിക്കാരൻ” പോലും ഇല്ല. നാലു സമരക്കാരും 4 ബിജെപി പ്രവർത്തകരും ഒരു മാധ്യമ പ്രവർത്തകനും ആണ് കൊല്ലപ്പെട്ടത്. എന്നാൽ ഈ വാർത്ത പ്രചരിക്കപ്പെട്ടതെങ്ങനെയാണ് എന്നതാണ് ജനങ്ങൾ അറിയേണ്ടത്. കേരളത്തിലെ മാമാ മാധ്യമങ്ങളൊക്കെയും ഒൻപത് കർഷകർ മരിച്ചെന്ന വ്യാജ വാർത്തകൾ നൽകിയപ്പോൾ സത്യസ്ഥിതിയറിയാൻ നമുക്ക് ദേശീയ മാധ്യമങ്ങളെ ആശ്റയിക്കേണ്ടി വന്നു. മരണമടഞ്ഞവരിൽ കര്ഷകരാരുമില്ലെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വാർത്ത. കര്ഷകരെന്ന പേരിൽ ചിലർ വിലക്കെടുത്ത ഏതാണ്ട് 150 ഓളം തീവ്രവാദികളാണ് ഈ കലാപത്തിന്റെയും കൊലപാതകത്തിന്റെയും കടിഞ്ഞാൺ പിടിച്ചതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ.
അതെന്തായാലും… സമരം തങ്ങളുടെ അല്ല, തങ്ങളുടെ പേരിൽ നടത്തിയ സമരം ആണ് എന്ന് കർഷക നേതാക്കൾ ഒക്കെ പറഞ്ഞു കയ്യൊഴിഞ്ഞു കഴിഞ്ഞു. കർഷകരുടെ പേരിൽ കോൺഗ്രസ് പ്രവർത്തകരും തീവ്രവാദികളും ആണ് അക്രമം അഴിച്ചു വിട്ടത് എന്നും അവർ ആണ് ബിജെപി പ്രവർത്തകരെ കൊന്നതെന്നും കർഷക നേതാക്കൾ തന്നെ സർക്കാരിനെ അറിയിച്ചിരിക്കുന്നു എന്നാണു ഇപ്പോൾ ലഭ്യമാകുന്ന വാർത്ത.
മാത്രവുമല്ല ഇവിടെ നിന്ന് ചാടി കയറി പോയ ചില പത്രപ്രവർത്തകർ എല്ലാം അവിടെ ചെല്ലുന്നതിന് മുൻപേ തിരിഞ്ഞു ഓടി എന്നും കേൾക്കുന്നുണ്ട്. സിദ്ദിഖ് കാപ്പന്റെ അനുഭവം ഉള്ളത് കൊണ്ടും, മലയാളി തീവ്രവാദികളെ കണ്ടാൽ പോലീസ് വെടിവെക്കാൻ പറഞ്ഞിട്ടുണ്ട് എന്ന അശരീരി ഉള്ളത് കൊണ്ടും ആയിരിക്കാം ഇത്.ഏതായാലും കർഷക സമരത്തിന്റെ മറവിൽ കളപറിക്കാനിറങ്ങിയവരെ (കൊല്ലും കൊലയും നടത്താനിറങ്ങിയവരെ) പൂട്ടാനുള്ള നടപടികൾ യോഗി സർക്കാർ ആരംഭിച്ചു കഴിഞ്ഞു. അവരൊക്കെ ഇപ്പോൾ നെട്ടോട്ടത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങളും പറയുന്നത്. അതിനിടയിൽ രാഷ്ട്രീയ രംഗം കൊഴുപ്പിക്കാൻ ബോബനും മോളിയും കളികളും യഥേഷ്ട്ടം നടന്നു വരുന്നതായുള്ള സാമൂഹ്യ മാധ്യമങ്ങളുടെ ട്രോളുകളും വരുന്നുണ്ട്.
എന്തിന്റെ പേരിലായാലും ഒൻപത് പേര് മരിക്കാനിടയായ സാഹചര്യം അത്യന്തം അപലപനീയമാണ്.യോഗി സർക്കാർ ഇതുവരെയും കൈക്കൊണ്ട നടപടികൾ സ്‌ളാഘനീയം എന്നെ പറയാനുള്ളു. Photo courtesy..Republicworld.com