ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ,എൽഡിഎഫ് കൺവീനർ വിജയരാഘവന്റെ ഭാര്യക്ക് വൈസ് പ്രിൻസിപ്പലായി നടത്തിയ നിയമനം വിവാദത്തിൽ:

തൃശൂർ: സി.പി.എം. നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍ തസ്തിക പ്രത്യേകം സൃഷ്ടിച്ച്, ഇടത് മുന്നണി കൺവീനർ എ വിജയരാഘവന്റെ, ഭാര്യ ബിന്ദുവിന് കൈമാറിയതാണ് വിവാദത്തിലായിരിക്കുന്നത്.

കോളേജിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വികസന പ്രവര്‍ത്തനങ്ങള്‍, കോളേജ് അക്രഡിറ്റേഷന്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും സംയുക്തമായി നിര്‍വഹിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. നിലവിലുളള ചുമതലകള്‍ക്ക് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകള്‍ കൂടി നിർവ്വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ കിഫ്ബി, ഡവലപ്പ്‌മെന്റ് ഫോറം, പി.ടി.എ. എന്നിവയുടെ സഹായത്തോടെ നടപ്പില്‍ വരുത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെയും എന്‍.ഐ.ആര്‍.എഫ്. , നാക് തുടങ്ങിയ അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ സ്വതന്ത്ര ചുമതലകള്‍ കൂടിയും വൈസ് പ്രിന്‍സിപ്പലിന്‌ നല്‍കിയിരിക്കുന്നതായും ഉത്തരവിൽ പറയുന്നു.

സർക്കാർ കോളേജുകളിൽ വൈസ് പ്രിൻസിപ്പൽ ഇല്ലാതിരിക്കെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പുമായിട്ടാണ് ഈ അഴിമതി നിയമനം എന്നാണ് പൊതുസമൂഹം പറയുന്നത്.photo courtesy..marunadan malayali