ഇസ്ലാമിക സൂക്തങ്ങൾ ചൊല്ലുന്ന മമത ; ജയ് ശ്രീറാം വിളികേട്ടാൽ ഇറങ്ങിയോടും : വീഡിയോ പുറത്തുവിട്ട് ബിജെപി:
ന്യൂഡൽഹി : പൊതുപരിപാടിയിൽ ഇസ്ലാമിക സൂക്തങ്ങൾ ഭക്തിയോടെ ചൊല്ലുന്ന മമത ബാനർജിയുടെ വീഡിയോ പുറത്തുവിട്ട് ബിജെപി. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷിക പരിപാടിയിൽ ജയ് ശ്രീറാം വിളി കേട്ട് പ്രസംഗം അവസാനിപ്പിച്ച് വേദിവിട്ടിറങ്ങിയ മമത ബാനർജിയുടെ നിലപാട് ഏറെ വിവാദമായിരുന്നു. ഇതിൽ പ്രതികരിച്ചാണ് മമതയുടെ ഇസ്ലാമിക വാക്യങ്ങൾ ചൊല്ലുന്ന വീഡിയോ ബിജെപി പുറത്തുവിട്ടത്. അതോടൊപ്പം മമത ഇസ്ലാമിക പ്രാർത്ഥന നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒരു പൊതുപരിപാടിയിലെ വേദിയിൽ ഭക്തിയോടെ ഇസ്ലാമിക വരികൾ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇതോടൊപ്പം കൊൽക്കത്തയിൽ വെച്ച് നടന്ന സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനാഘോഷ ചടങ്ങിന്റെ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ജയ്ശ്രീറാം വിളിച്ചവരോട് ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയല്ലെന്നും വിളിച്ചുവരുത്തി അപമാനിക്കരുതെന്നുമാണ് മമത വീഡിയോയിൽ പറയുന്നത്.
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ശ്രീരാമ ഭക്തർക്കെതിരെ വിരൽ ചൂണ്ടുന്ന മമത എന്തുകൊണ്ട് ഇസ്ലാം മതത്തെ പ്രചരിപ്പിക്കാൻ പൊതു വേദികൾ ഉപയോഗിക്കുന്നു എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.courtesy. janam