സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ച് എൻഐഎ:

സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ച് എൻഐഎ:

സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ച് എൻഐഎ:

കൊച്ചി: കൊച്ചിയിലെ കസ്റ്റംസ് ഓഫീസ് സന്ദർശിച്ച് എൻഐഎ. സ്വർണക്കള്ള കടത്ത് കേസ് അന്വേഷിക്കുന്ന ദേശിയ അന്വേഷണ ഏജൻസി സംഘത്തിലെ ഉദ്യോഗസ്ഥരാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിയത്. നയതന്ത്ര പരിരക്ഷയിൽ ഖുറാനും ഈന്തപ്പഴും എത്തിച്ച കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി എൻ ഐ എ സംഘം കൂടിക്കാഴ്ച്ച നടത്തി.

ഉച്ചയ്ക്ക് ശേഷമാണ് എൻ ഐ എ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിയത്. സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷിനെ നാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് എൻഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തിയത്.

സ്വപ്നയും ഖുറാൻ കൊണ്ടുപോയ സർക്കാർ വാഹനത്തിലെ ഡ്രൈവർമാരും നൽകിയിരിക്കുന്ന മൊഴികളും തെളിവുകളും എൻഐഎ സംഘം പരിശോധിച്ചു. മൊഴികളുടെ പകർപ്പും കസ്റ്റംസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകളും ദേശിയ അന്വേഷണ ഏജൻസി ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നാളെ സ്വപ്നയെ എൻഐഎ ചോദ്യം ചെയ്യുക. ഇതിനു വേണ്ടിയാണ് എൻഐഎ സംഘം കസ്റ്റംസ് ഓഫീസിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്.courtesy..Janam