ന്യൂഡൽഹി ; ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗമാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ ഇന്ന് എൻ ഡി എ യോഗം . പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ആരംഭിച്ച യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും,മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്നുണ്ട് .
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങൾ ചർച്ചചെയ്യുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത് . നേതാക്കൾക്ക് അമിത് ഷായുടെ അത്താഴവിരുന്നുമുണ്ട്.രാം വിലാസ് പാസ്വാൻ (എൻ.ജെ.പി.), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരുൾപ്പടെയുള്ളവർ യോഗത്തിനെത്തുമെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. കേരളത്തിൽനിന്ന് എൻ.ഡി.എ. കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് പങ്കെടുക്കും.(courtesy ..janam tv)