ന്യൂഡൽഹി : ഋഷികുമാർ ശുക്ല , പുതിയ സി.ബി.ഐ മേധാവിയയായി സ്ഥാനമേറ്റു.പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേതായിരുന്നു തീരുമാനം .മധ്യപ്രദേശ് മുൻ ഡിജിപി യായിരുന്നു ശുക്ല. ആലോക വർമയെ മാറ്റിയ ഒഴിവിലേക്കാണ് നിയമനം.1983 ബാച് IPS ഓഫീസർ ആയ ശുക്ല രണ്ട് വര്ഷം സിബിഐ യെ നയിക്കും .ഏറെ ദുർഘടം നിറഞ്ഞ അന്തരീക്ഷത്തിലാണ് അദ്ദേഹത്തിന്റെ നിയമനമെന്നതാണ് വാർത്തയാകുന്നത് .