എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനം;രാജി വയ്ക്കില്ലെന്ന് എം.ബി രാജേഷ്:

എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനം;രാജി വയ്ക്കില്ലെന്ന് എം.ബി രാജേഷ്:

എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനം;രാജി വയ്ക്കില്ലെന്ന് എം.ബി രാജേഷ്:

പാലക്കാട്: കാലടി സംസ്‌കൃത സർവ്വകലാശാലയിലെ ജോലി നിനിത രാജിവെക്കില്ലെന്ന് ഭർത്താവും സിപിഎം നേതാവുമായ എം.ബി രാജേഷ്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിനിത രാജിവെക്കില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. വിവാദമായ സംഭവത്തിൽ ആദ്യമായാണ് എം.ബി രാജേഷ് പരസ്യമായി പ്രതികരിക്കുന്നത്.

അതേസമയം എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി വിഷയ വിദഗ്ധർ സർവ്വകലാശാലയ്ക്ക് അയച്ച കത്ത് പുറത്തായി. അനധികൃത നിയമനം മരവിപ്പിക്കണമെന്നും അർഹരായവർക്ക് ജോലി നൽകണമെന്നുമായിരുന്നു കത്തിലെ ആവശ്യം. വിദഗ്ധ സമിതിയിലെ മൂന്ന് വിഷയ വിദഗ്ധർ എഴുതി ഒപ്പുവെച്ച കത്താണ് പുറത്തായത്. മികച്ച രണ്ടിലധികം ഉദ്യോഗാർത്ഥികളെ മറികടന്നാണ് നിനിതയെ ഒന്നാമത് എത്തിച്ചത് എന്നും സമിതി കത്തിൽ പറയുന്നു.