എന്തിനാ….രാഷ്ട്രീയം..? രാഷ്ട്രീയമില്ലാതെ നാട് നന്നാക്കാനാവില്ലേ…?

എന്തിനാ….രാഷ്ട്രീയം..? രാഷ്ട്രീയമില്ലാതെ നാട് നന്നാക്കാനാവില്ലേ…?

എന്തിനാ….രാഷ്ട്രീയം..?
രാഷ്ട്രീയമില്ലാതെ നാട് നന്നാക്കാനാവില്ലേ…? 20/20 അതിന് ഒരു ഉദാഹരണം:

20‌\20 ഒരുപാട് ജനമനസുകളെ സ്വാധീനിച്ചിരിക്കുന്നു. അതിനാൽ തന്നെ എന്റെ മനസിലും അതുപോലെ ഒരുപാട് ജനമനസുകളിലും കുടുങ്ങികിടക്കുന്ന ഒരു സംശയമാണ് നാട് നന്നാവാനും, നന്നാക്കാനും എന്തിനീ രാഷ്ട്രീയമെന്നത്.

പറഞ്ഞുവരുന്നത് …എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ 20/20 എന്ന രാഷ്ട്രീയരഹിത സംഘടന കഴിഞ്ഞ അഞ്ചാറുവർഷമായി നടത്തിവരുന്ന മാതൃകാപരമായ ഭരണപ്രവർത്തനങ്ങളാണ് .കേരളം മുഴുവൻ അവരെ അനുകരിച്ചതു കൊണ്ടോ, അനുകരിക്കുന്നതുകൊണ്ടോ ഇവിടെ ആകാശമെന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല. എന്നാൽ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അതൊരു ആഘാതവും അവർ കെട്ടിയുയർത്തിവച്ചിരിക്കുന്ന മനക്കോട്ടകളും പൊട്ടിത്തകരാനിടയാകും. അതു കൊണ്ടാണല്ലോ ഇടതും, വലതും മധ്യവും, മത -വർഗീയ പാർട്ടികളും ഒക്കെ 20/20അല്ലെങ്കിൽ v4 പോലുള്ളവയെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത്,

എന്തിനേറെ,,, പത്തറുപത് വർഷമായി കുട്ടിച്ചോറക്കി ഇട്ടിരുന്ന ഇന്ത്യാമഹാരാജ്യത്തെ ഇപ്പോൾ കൈപിടിച്ചുയർത്തിക്കൊണ്ടുവരുന്ന ബിജെപിയെ കേരളത്തിൽ നിന്ന് അകറ്റിനിർത്താൻ വേണ്ടിയുള്ള ജീവൻമരണ ശ്രമമാണ് മേൽപറഞ്ഞവരെല്ലാം കൂടി ഇപ്പോൾ നടത്തുന്നത്. അപ്പോൾ പിന്നെ ചെറുസംഘടനകളുടെ കാര്യം പറയാനുണ്ടോ..? അവരെങ്ങാനും വളർന്നുപോയാൽ, രാഷ്ട്രീയക്കാരുടെ വെള്ളംകുടി മുട്ടില്ലേ..? പ്രാണവായു ഇല്ലാതാക്കുന്നതിന് തുല്യമല്ലേ…? മറ്റുചിലർ പറയുന്നത് 20/20പോലുള്ളവർക്ക് അധികാരം കിട്ടിയാൽ ഏകാധിപത്യം വരുമെന്നാണ്. ഇവിടെ പിന്നെ എന്താണാവോ നടക്കുന്നതെന്ന് നിഷ്പക്ഷമതികൾക്ക് ചിന്തിക്കാവുന്നതാണ്.

എന്നാൽ ജനങ്ങൾ ഒരുപോലെ സമൂലമായ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നത് നഗ്നമായ സത്യമാണ്. അതെല്ലാവർക്കും അറിയാം. പക്ഷെ ആർക്കുമത് പുറത്ത് പ്രകടിപ്പിക്കാനാകുന്നില്ലെന്ന് മാത്രം. തൊണ്ടയിൽ വരെ എത്തുമ്പോൾ അവിടെ കുരുങ്ങിപോകുന്ന അവസ്ഥ. അതാണ് ഇവിടെ ജനതയുടെ ശക്തി ചോർച്ചയാകുന്നത്.

വൈറ്റില പാലം തന്നെ ഉദാഹരണമായി പറയാം. കട്ടവനും, കട്ട് മുടിച്ചവനും, കൂട്ടുനിന്നവനും യഥേഷ്ടം ഇവിടെ വിഹരിക്കുബോൾ, കട്ടവനല്ലെങ്കിൽ കിട്ടിയവനെ പിടിച്ച് ജയിലിലടക്കുന്ന സമീപനത്തിന് മാറ്റമുണ്ടാകണമെങ്കിൽ ജനങ്ങൾ ഉണരേണ്ടിയിരിക്കുന്നു. പത്തറുപത് കൊല്ലം മാറിമാറി ഭരിച്ച് മുടിച്ച്, വളർച്ച മുരടിച്ചവർക്ക് ഭരണസാരഥ്യം നൽകണോ, അതോ പുതുസാരഥികൾക്ക് /രാഷ്ട്രീയത്തിന് അവസരം നൽകണോയെന്നതാണ് ജനങ്ങൾ പ്രധാനമായും ഇപ്പോൾ ചിന്താവിഷയമാക്കേണ്ടത്.