എബിവിപിയുടെ കരുത്തനായ നേതാവ് ; ഹിമാചലിലെ ജനകീയ മുഖം; ഇപ്പോൾ…ബിജെപി വർക്കിംഗ് പ്രസിഡന്റ് ;ജഗത് പ്രകാശ് നഡ്ഡ:

എബിവിപിയുടെ കരുത്തനായ നേതാവ് ; ഹിമാചലിലെ ജനകീയ മുഖം; ഇപ്പോൾ…ബിജെപി  വർക്കിംഗ് പ്രസിഡന്റ് ;ജഗത് പ്രകാശ് നഡ്ഡ:

ഭാരതീയ ജനത പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം 59 കാരനായ ജെപി നഡ്ഡയെ തേടിയെത്തുന്നത് ഒരിക്കലും യാദൃശ്ചികമായല്ല. 1975 ലെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിലേക്ക് ചാടിയിറങ്ങിയ ജെപി നഡ്ഡ രണ്ടു വർഷത്തിനു ശേഷം വരവറിയിച്ചത് പട്ന സർവകലാശാല വിദ്യാർത്ഥി യൂണിയൻ സെക്രട്ടറിയായാണ്. എബിവിപിയുടെ കരുത്തുറ്റ മുഖവും തീപ്പൊരി നേതാവുമായിരുന്നു നഡ്ഡ.

പട്ന സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം ഹിമാചൽ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ നഡ്ഡ സംസ്ഥാനത്തെ അറിയപ്പെടുന്ന നീന്തൽ താരം കൂടി ആയിരുന്നു. പിന്നീട് ഭാരതീയ ജനത പാർട്ടിയുടെ ഹിമാചലിലെ മികച്ച സംഘാടകനായി നഡ്ഡ മാറി. 1991 ൽ യുവമോർച്ചയുടെ ദേശീയ പ്രസിഡന്റായ നഡ്ഡ 93 ൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഹിമാചൽ നിയമസഭയിലെ അംഗമായി.

1998 ൽ രണ്ടാം വട്ടവും വിജയിച്ച അദ്ദേഹം മന്ത്രിസഭയിൽ ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രിയായിരുന്നു. 2007 ൽ പ്രേം കുമാർ ധുമ്മൽ മന്ത്രിസഭയിൽ വനം , പരിസ്ഥിതി , ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്ത നഡ്ഡ വന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് ശ്രദ്ധേയനായി. ഹിമാചലിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയായിരുന്നു നഡ്ഡ നൽകിയത്.നാനാ തുറയിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു വാഗ്‌ദാനമാണ് ജെ പി നഡ്ഡ………(ആശംസകൾ )