എല്ലാത്തിനും കാരണം ചൈന… ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് എല്ലാം അറിയാമായിരുന്നു, ; രൂക്ഷ വിമർശനവുമായി സ്പെയിൻ:
മാഡ്രിഡ്: കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ച ചൈനയെ രൂക്ഷമായി വിമർശിച്ച് സ്പെയിൻ. യൂറോപ്യൻ പാർലമെന്റിലെ സ്പാനിഷ് അംഗവും കൺസർവേറ്റീവ് ഗ്രൂപ്പിന്റെ വൈസ് ചെയർമാനുമായ ഹെർമൻ തേർഷാണ് ചൈനക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
ലോകത്താകമാനം പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവെച്ചു. ഇതോടെ ആഗോള സമ്പദ് വ്യവസ്ഥ തകർന്നു. നവംബറിൽ തന്നെ ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന് വൈറസിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. എന്നിട്ടും ചൈന മൗനം പാലിച്ചു. ലോകാരോഗ്യ സംഘടനയും അമേരിക്കയും ചൈനക്ക് സഹായം വാഗ്ദാനം ചെയ്‌തെങ്കിലും എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ചൈന പറഞ്ഞതെന്ന് തേർഷ് കുറ്റപ്പെടുത്തി.
ചൈനയിലെ ആശുപത്രികളിൽ ഒരു ദിവസം 500ലധികം മരണങ്ങളാണ് സംഭവിച്ചതെന്നും രാജ്യത്ത് മൊത്തം ഏകദേശം 40,000ത്തിലധികം ആളുകൾ മരിച്ചിട്ടുണ്ടെന്നും പറഞ്ഞ തേർഷ്, ചൈന ഒദ്യോഗികമായി പുറത്തുവിട്ട 3,500 എന്ന മരണ സംഖ്യ പച്ചക്കള്ളമാണെന്നും ആരോപിച്ചു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത്തിനെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയും യുകെയും വികസിപ്പിച്ച ജൈവായുധമാണ് കൊറോണ വൈറസ് എന്ന ചൈനയുടെ വാദത്തെയും തേർഷ് വിമർശിച്ചു.