എവിടെയും പറ്റിപ്പും തട്ടിപ്പും: കൈ നനയാതെ പൊത്തയെ പിടിക്കുന്ന രീതിയിൽ എസ് ബി ഐ ലൈഫ് ഇൻഷ്വറൻസ് അധികാരികൾ:ഗുണം ആർക്കെന്നു ചോദിക്കേണ്ടി വരുന്നു …കസ്റ്റമേഴ്സിനോ; ബ്രാഞ്ച് മാനേജർമാർക്കോ…?

കലാധ്വനി മാസികയിലും കലാധ്വനി ഓൺലൈൻ ന്യൂസിലും ഇത്തരം പറ്റിപ്പിന്റെയും തട്ടിപ്പിന്റെയും തുടർസംഭവങ്ങൾ ജനങളുടെ ബോധവൽക്കരണത്തിനായി പ്രസിദ്ധീകരിക്കുന്നു… എത്രയോ പേർക്ക് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നു…;നിങ്ങളും അതിൽപെട്ടുപോയവരിൽ ഒരാളല്ലേ.. ? ഇനിയും ഇതൊക്കെ തുടരാതിരിക്കണമെങ്കിൽ നിങളുടെ അനുഭവങ്ങൾ ഞങ്ങളോട് പങ്കു വെക്കാം..വിളിക്കേണ്ട നമ്പർ…9037259950

IN SBI EMBLEM IT SAYS “with us you are sure” ;

But People are not sure” THAT IS THE FACT:

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ബ്രാഞ്ച് ലൈഫ് ഇൻഷ്വറൻസ് മാനേജറിൽ നിന്നും ഒരാളെടുത്ത ഒരു പോളിസിയുടെ അപാകത ചൂണ്ടിക്കാട്ടി അതിന്റെ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ നിങ്ങൾക്കിതൊന്നും പറഞ്ഞാൽ മനസിലാകില്ല എന്ന് പറഞ്ഞു ഫോൺ കട്ട്ചെയ്ത ബ്രാഞ്ച് മാനേജരുടെ നടപടി ഇൻഷ്വറൻസു മേഖലയിൽ നടക്കുന്ന പറ്റിപ്പും തട്ടിപ്പുമാണ് വെളിവാക്കുന്നത്.ഇൻഷ്വറൻസ് എടുക്കുന്നവർക്ക് ആലോചിക്കാനോ അന്വേഷിക്കാനോ സമയം കൊടുക്കാതെ അവരുടെ ടാർജറ്റ് തികക്കാനുള്ള ശ്രമത്തിൽ സാധാരണക്കാരെ ബലിയാടാക്കുന്ന സമീപനത്തിന്റെ ഒരുദാഹരണമാണിവിടെ നടന്നത്.

പെൻഷൻ പോളിസി ചോദിച്ചപ്പോൾ നൽകിയത് മറ്റൊരു പോളിസി. ആവശ്യക്കാരന് അത് കൊണ്ട് ഉപയോഗമുണ്ടായില്ല. അതിനെ കുറിച്ച് വിശദീകരണം ആരാഞ്ഞപ്പോൾ സഭ്യമല്ലാത്ത മറുപടിയിലൂടെ ഫോൺ കട്ട് ചെയ്തു ഗുണഭോക്താവിനെ നിശ്ശബ്ദനാക്കാൻ ശ്രമിച്ച മാനേജരുടെ നടപടി തികച്ചും തെറ്റാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ ഇവിടെ നടക്കുന്നത് പറ്റിപ്പും തട്ടിപ്പു മാണോയെന്ന സംശയമാണ് ജനങ്ങൾക്കുണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾ പിറകെ…
.