കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയും എസ്എഫ്ഐ മറയുപയോഗിച്ച് പണ്ടുമുതലേ മാവോയിസ്റ്റ് ബന്ധം പുലർത്തിയിരുന്നുവെന്ന് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. പാർട്ടി പരിശോധനയിൽ അവരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയിട്ടുണ്ട്. അവർ പാർട്ടി പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരല്ലെന്നും ജയരാജൻ പറഞ്ഞു.
മാവോയിസ്റ്റുകളുടെ മൂടുപടമാണ് ജമാ അത്തെ ഇസ്ലാമി. ഇസ്ലാമിസ്റ്റുകൾ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ജയരാജൻ കോഴിക്കോട് പറഞ്ഞു.തങ്ങൾ ഇപ്പോഴും സിപിഎം പ്രവർത്തകരാണെന്ന പ്രതികരണവുമായി അലനും താഹയും ഇന്നലെ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് വേണ്ടി വോട്ടു തെണ്ടി നടന്ന തങ്ങളെ മുഖ്യമന്ത്രി മാവോയിസ്റ്റാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ ബൂത്ത് ഏജന്റുമാരായിരുന്നു. ഞങ്ങൾ ആരെയാണ് കൊന്നതെന്നും, എവിടെയാണ് ബോംബ് വച്ചെതെന്നും മുഖ്യമന്ത്രി തന്നെ പറയട്ടെയെന്നും ഇവർ പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇവരുടെ പ്രതികരണം.courtesy..Janam: