‘എസ് ഡി പി ഐ യും പോപ്പുലര്‍ ഫ്രണ്ടും തീവ്ര നിലപാടുള്ള സംഘടനകളെന്നു ഹൈക്കോടതി; ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവയെന്നും ഹൈക്കോടതി:
കൊച്ചി : എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രനിലപാടുള്ള സംഘടനയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു.ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവയാണ്. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശം.