‘എൻറെ രഹസ്യ ചാറ്റുകൾ പുറത്തുവിടരുത് ‘: ഡൽഹി കോടതിയെ സമീപിച്ച് ദിഷ രവി:

‘എൻറെ രഹസ്യ ചാറ്റുകൾ പുറത്തുവിടരുത് ‘:  ഡൽഹി കോടതിയെ സമീപിച്ച് ദിഷ രവി:

‘എൻറെ രഹസ്യ ചാറ്റുകൾ പുറത്തുവിടരുത് ‘: ഡൽഹി കോടതിയെ സമീപിച്ച് ദിഷ രവി:

ന്യൂഡൽഹി : ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങൾ പുറത്തുവിടുന്നത് തടയണമെന്ന ആവശ്യവുമായി ഡൽഹി കോടതിയെ സമീപിച്ച് ദിഷ രവി. ടൂൾക്കിറ്റുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗുമായി നടത്തിയ ചാറ്റുകൾ പോലീസ് പുറത്തുവിടുന്നത് തടയണമെന്ന ആവശ്യവുമായാണ് ദിഷ ഡൽഹി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും ദിഷ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിഷ രവി ഗ്രേറ്റയുമായി വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്തിരുന്നു. ടൂൾക്കിറ്റ് പ്രചരിപ്പിക്കുന്നത് സംബന്ധിച്ചുള്ള സന്ദേശങ്ങളാണ് കൈമാറിയിരുന്നത്. ഇത് ഡൽഹി പോലീസ് പുറത്തുവിടുകയും ദേശീയ മാദ്ധ്യമങ്ങൾ അത് പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് ദിഷ ആരോപിച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും രേഖകൾ പുറത്തുവിടുന്നതിന് ഡൽഹി പോലീസിന് നിർദ്ദേശം നൽകണമെന്നുമാണ് ദിഷ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗളൂരുവിൽ നിന്നാണ് പരിസ്ഥിതി പ്രവർത്തകയും ഫ്രൈഡേസ് ഫോർ ഫ്യൂചർ സഹസ്ഥാപകുമായ ദിഷ രവിയെ പോലീസ് പിടികൂടിയത്. കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റെ മറവിൽ ദേശവിരുദ്ധ ടൂൾക്കിറ്റ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ദിഷയെ പോലീസ് പിടികൂടിയത്. ഖാലിസ്താൻ അനുബന്ധ സംഘടനയായ പോയറ്റിക് ജസ്റ്റിസ് സംഘടിപ്പിച്ച വീഡിയോ കോൺഫ്രൻസിൽ ദിഷ രവിയും മലയാളി അഭിഭാഷകയായ നികിതയും പങ്കെടുത്തതായും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ നൽകാൻ ഡൽഹി പോലീസ് സൂം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചാറ്റുകൾ പുറത്തുവിടുന്നത് നിർത്തലാക്കണമെന്ന ആവശ്യവുമായി ദിഷ കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിൽ ദിഷ പോലീസ് കസ്റ്റഡിയിലാണ്.