എന്‍ഐഎയ്ക്ക് ആരേയും ചോദ്യം ചെയ്യാം.അതിനുള്ള അധികാരമുണ്ട്’: ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്:
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമം എല്ലാവര്ക്കും മുകളിലാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. അന്വേഷണത്തെ കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. നാം അവരെ വിശ്വസിക്കണം. എന്‍ഐഎയ്ക്ക് ആരേയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. എത്ര വലിയവനായാലും നിയമത്തിന് കീഴ്പ്പെട്ടനാണ്. എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ അറിയില്ലെന്നും ഗവ
ര്‍ണര്‍ പറഞ്ഞു.