കോണ്‍ഗ്രസ് നേതാവ്വ് എ.പി. അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. മോദി വികസനനായകനാണെന്നും അനുകരണീയ മാതൃകയാക്കാനുമാണ്അബ്ദുള്ളക്കുട്ടി പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വം അദേഹത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ പറഞ്ഞത് ഉറക്കത്തിലല്ലെന്നും പറഞ്ഞതെന്താണെന്ന് തനിക്കറിയാമെന്നും വ്യക്തമായ ബോധ്യമുണ്ടെന്നും അതിലുറച്ച് നിൽക്കുകയാണെന്നുമാണ് അദ്ദേഹം പിന്നീട് പ്രതികരിച്ചത്.
എന്നാൽ മഞ്ചേശ്വരത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കണ്ണുവെച്ച് ബിജെപിയിലേക്ക് ചേക്കേറാനുള്ള ആദ്യപടിയെന്ന നിലയിലാണ് അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതിയെന്നാണ് രാഷ്ട്രീയനിരീക്ഷണം.
വാൽക്കഷണം :പറഞ്ഞതെന്തായാലും ഒരപ്രിയ സത്യമാണ് അബ്ദുള്ളക്കുട്ടിതുറന്നടിച്ചത്. 100 % ശരിയുമാണത്.ന്യൂനപക്ഷ പ്രേമവും പ്രീണനവും കൊണ്ടുനടക്കുന്നവർക്ക് ഇത് പറയാനോ കേൾക്കാനോ ഇഷ്ടമില്ല. ഇതുവരെയും ഇടതും വലതും കൂടി സത്യങ്ങൾ മറച്ചു വച്ച്തീവ്രവാദം സൃഷ്ടിക്കുകയായിരുന്നല്ലോ.ഏതായാലും ഈ തെരഞ്ഞെടുപ്പോടെ കേട്ടതല്ല സത്യമെന്ന് ജനങ്ങളും ചില മാധ്യമങ്ങളും മനസിലാക്കി തുടങ്ങിയെന്നത് നല്ലകാര്യം.