“ഏക് ഹേ തോ സേഫ് ഹേയ് … പിന്നാക്ക വിഭാഗങ്ങളെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമമെന്ന് , പ്രധാനമന്ത്രി നരേന്ദ്രമോദി.

“ഏക് ഹേ തോ സേഫ് ഹേയ് … പിന്നാക്ക വിഭാഗങ്ങളെ  ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമമെന്ന് , പ്രധാനമന്ത്രി നരേന്ദ്രമോദി.

“ഏക് ഹേ തോ സേഫ് ഹേയ് … പിന്നാക്ക വിഭാഗങ്ങളെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമമെന്ന് , പ്രധാനമന്ത്രി നരേന്ദ്രമോദി.

പിന്നോക്ക വിഭാഗമായ ഓ ബി സി യിൽ നിന്നും ഒരാൾ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഈ സത്യവുമായി കോൺഗ്രസിന് ഒരു വിധത്തിലും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. കോൺഗ്രസിന്റെ ഉറക്കം തന്നെ നഷ്ടപ്പെട്ടു. ഇപ്പോൾ കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ, ഒബിസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് .ഈയവസരത്തിൽ നമ്മൾ ഐക്യത്തോടെ നിൽക്കണമെന്ന് മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനും മഹാവികാസ് അഘാഡി സഖ്യത്തിനും എതിരെ ആഞ്ഞടിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോത്രവർഗക്കാർ , ഒബിസികൾ , മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കായി കേന്ദ്ര സർക്കാരും മഹാരാഷ്ട്രയിലെ NDA സർക്കാരും ചേർന്ന് നിരവധി സംരഭങ്ങൾ നടപ്പാലാക്കിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമമാണ് കേന്ദ്ര സർക്കാറിന്റെ ലക്‌ഷ്യം. ഒബിസികൾ ദുർബലമായാൽ മാത്രമേ കോൺഗ്രസിന് അധികാരത്തിലേക്കുള്ള വഴി തുറക്കൂവെന്നാണ് കോൺഗ്രസിന്റെ കണ്ടുപിടിത്തം. അതിനാൽ ജാതിയുടെ പേരിൽ ജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനാണ് കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ നമ്മൾ എപ്പോഴും ഓർക്കേണ്ടതും പറയേണ്ടതും “ഏക് ഹേ തോ സേഫ് ഹേയ് “എന്നാണെന്നു പ്രധാനമന്ത്രി പറഞ്ഞു .

രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ തിരസ്‌കരിച്ച്‌ കൊണ്ടിരിക്കുകയാണ് . കോൺഗ്രസിന്റെ വഴിതെറ്റിയ പ്രവർത്തനങ്ങൾ മൂലം രാജ്യം മുഴുവൻ അവരെ പാടേ തള്ളിക്കളഞ്ഞു. ലഡ്കി ബഹൻ യോജന പദ്ധതി നിർത്തലാക്കിക്കാൻ വേണ്ടി കോടതിയിൽ വരെ കോൺഗ്രസ് കയറി ഇറങ്ങി. കോൺഗ്രസിന്റെയും MVA യുടെയും പ്രവർത്തനങ്ങൾ മൂലമാണ് രാജ്യവും മഹാരാഷ്ട്രയും അവരെ തള്ളിക്കളഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വാൽക്കഷണം: രാജ്യത്തെ ഒരു മതത്തിനു തീറെഴുതാൻ വേണ്ടി ജനങ്ങളെ ചതിച്ച്‌ ആരോരുമറിയാതെ കോൺഗ്രസ് നടപ്പിലാക്കിയ വഖഫ് ബോർഡ് നിയമം ഇന്ന് മറ്റു മതവിഭാഗങ്ങളുടെ തലയ്ക്കു മുകളിൽ ഡെമക്‌ലീസിന്റെ വാളായി തൂങ്ങുമ്പോഴും കോൺഗ്രെസും ഇൻഡി സഖ്യവും അനങ്ങാതിരിക്കുമ്പോൾ രക്ഷകനായി എത്താൻ അവിടെയും മോദി മാത്രമാണുള്ളത്. ..അത് മാത്രമാണ് ഇന്ന് ജനങ്ങളുടെ ആശ്വാസവും..ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ് . 8921945001