ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി:
ഭാരതത്തിൽ ഏറ്റവും കൂടുതൽ വികസനം നടന്ന വർഷമാണ് 2022 എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .സാമ്പത്തിക രംഗത്ത് ഇന്ത്യ ഏറ്റവും മുന്നിലെത്തിയ വര്ഷം കൂടിയാണ് 2022 .സാമ്പത്തിക വളർച്ചാ രംഗത്ത് ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനെ പിന്തള്ളി അഞ്ചാം സംസ്ഥാനത്തെത്തി. അത് ഇന്ത്യയുടെ മഹത്തായ കഴിവിനെയാണ് തെളിയിക്കുന്നത്. ഉദാഹരണമായി,പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി നിർമ്മിച്ച ഐ എൻ എസ് വിക്രാന്തിന്റെ കാര്യം തന്നെ എടുത്തു പറഞ്ഞ പ്രധാനമന്ത്രി ,എഞ്ചിനീയറിംഗ് രംഗത്തെ ഇന്ത്യയുടെ മികവാണ് ഈ വിജയത്തിന് പിന്നിലെന്നും ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇന്ത്യയെ കൈപിടിച്ച് കയറ്റിയ മോദി ,ആ വിഷമ ഘട്ടത്തിലും ആത്മ നിർഭർ ഭാരതിലൂടെ എല്ലാ രംഗത്തും മികവ് കാഴ്ച വെച്ച് കൊണ്ട് ലോകത്തെ തന്നെ അമ്പരപ്പിക്കുകയുണ്ടായി.അതുകൊണ്ടു തന്നെ ഇന്ന് ലോകരാജ്യങ്ങൾ എല്ലാം ഇന്ത്യയ്ക്ക് വേണ്ടി കാതോർക്കുകയാണു .നാം കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത ഈ ശക്തി പ്രഭാവം ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് നമുക്ക് നേടിത്തന്നിട്ടുണ്ടെന്നും അതിൽ ആർക്കും ഒരു സംശയവും വേണ്ടാന്നും അര്ഥശങ്കയ്ക്കിടയില്ലാത്ത വിധം അദ്ദേഹം പറഞ്ഞു
അതുപോലെ ഇപ്പോൾ ചൈനയിലും, ജപ്പാനിലും കാണുന്ന കോവിഡ് വകഭേദങ്ങളിൽ ഭയം വേണ്ടെന്നും ഇപ്പോഴത്തെ അവസ്ഥയിൽ കരുതലും ജാഗ്രതയും എടുക്കണമെന്ന് പറഞ്ഞ അദ്ദേഹം ആഘോഷ വേളകളിൽ അത്തരം ഒരു സമീപനമാണുണ്ടാകേണ്ടതെന്നും പറഞ്ഞു.നാം എല്ലാ മേഖലകളിലും വളർച്ചയിൽ വിജയപാതയിൽ തന്നെയാണ്. പ്രധാനമന്ത്രിയുടെ ,രാഷ്ട്രത്തോടുള്ള പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 96 ..ആം എപ്പിസോഡിലാണ് രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന വിവിധ കാര്യങ്ങൾ നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞത്. News desk kaladwani news.