കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ യു എ പി എ ചുമത്തി അറസ്റ്റിലായ രണ്ട് യുവാക്കളും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രണ്ട് സിപിഎം പ്രവർത്തകരെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയോട് ചോദ്യമുന്നയിച്ചത് .
ഏത് പാർട്ടി പ്രവർത്തകരെന്നു ചോദിച്ച മുഖ്യമന്ത്രി ,അവർ പാർട്ടി പ്രവർത്തകരല്ലെന്നും മാവോയിസ്റുകളാണെന്നും വ്യക്തമാക്കുകയായിരുന്നു.