കൊച്ചി: കേരളത്തിലേക്കെത്തിയ ഐഎസ് ഭീകരവാദികൾ ഒളിത്താവളമാക്കിയത് ഓൺലൈൻ റൂം ബുക്കിംഗിലൂടെയുള്ള ഹോം സ്റ്റേകളിലെന്ന് രഹസ്യാന്വേഷണ നിരീക്ഷണം. ആർക്കും സംസ്ഥാനത്തെവിടെയും യാതൊരു സുരക്ഷാ നിബന്ധനകളുമില്ലാതെ താമസിക്കാവുന്ന വിധമാണ് ഓൺ ലൈൻ റൂം ബുക്കിങ് ഹോം സ്റ്റേകളുടെ പ്രവർത്തനം.വ്യാജ ഇ മെയിൽ വിലാസത്തിലൂടെയും വ്യാജ മൊബൈൽ ഫോൺ ഒടിപി സ്വീകരിച്ചും കാര്യമായ സുരക്ഷാ പരിശോധനകളൊന്നും നടത്താതെ റൂം ബുക്ക് ചെയ്യാവുന്ന സ്ഥിതിയാണുള്ളത്.. ഓൺ ലൈൻ ബുക്കിംഗ് സ്വീകരിച്ച ഹോട്ടലുകളിൽ എത്തിയാൽ ഒരാളുടെ തിരിച്ചറിയൽ കാർഡിൽ നിരവധി പേർക്ക് അവിടെ തങ്ങാം. ഈ സൗകര്യമാണ് കേരളത്തിലും എത്തിയതായി വിവരം ലഭിച്ചിട്ടുള്ള ശ്രീലങ്കൻ സ്ഫോടനത്തിനുപിന്നിലെ തീവ്രവാദികൾ ഉപയോഗപ്പെടുത്തിയതെന്നാണ് പ്രാഥമിക സൂചനകൾ.
തീവ്രവാദ പരിശീലനത്തിനായി ഇവർ കൊച്ചിയിലെത്തിയതായി ശ്രീലങ്കൻ ആർമി ചീഫ് വെളിപ്പെടുത്തിയിരുന്നു. 2017 ൽ രണ്ടുചാവേറുകളാണ് ഇന്ത്യയിലെത്തിയിരുന്നത്. പരിശോധനകൾ ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ കപ്പിൾ ഫ്രണ്ട്ലിയെന്നും, ഹോട്ടൽസ് ഫോർ അൺ മാര്യേഡ് കപ്പിൾസ് എന്നെല്ലാം ഓൺലൈനിൽ പരസ്യം ചെയ്താണ് ഇവയുടെ പ്രവർത്തനം.വിധ്വംസക പ്രവർത്തനങ്ങൾക്കൊപ്പം പ്രണയം നടിച്ചുള്ള മതപരിവർത്തനങ്ങൾക്കും, ലൈംഗിക ചൂഷണങ്ങൾക്കും പെൺകുട്ടികളെ എത്തിക്കുന്നതും ഇത്തരം ഓൺലൈൻ ബുക്കിംഗിന്റെ ഭാഗമായ ഹോട്ടലുകളിലും ഫ്ളാറ്റുകളിലുമാണ്. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗങ്ങളും സ്ഥിരീകരിക്കുന്നുണ്ട്.