ഒക്ടോബർ എട്ട് വ്യോമസേനാദിനം: ഭാരതീയ വ്യോമസേനയുടെ 89 -ആം വാർഷികം ആഘോഷിക്കുമ്പോൾ … ഇന്ത്യൻ വ്യോമസേനയെക്കുറിച്ച് നമുക്കടുത്തറിയാം…നാം സ്വസ്ഥമായുറങ്ങുന്നത് അവരുടെ തണലിലാണ്:

ഒക്ടോബർ എട്ട് വ്യോമസേനാദിനം: ഭാരതീയ  വ്യോമസേനയുടെ  89 -ആം വാർഷികം ആഘോഷിക്കുമ്പോൾ … ഇന്ത്യൻ വ്യോമസേനയെക്കുറിച്ച് നമുക്കടുത്തറിയാം…നാം സ്വസ്ഥമായുറങ്ങുന്നത് അവരുടെ തണലിലാണ്:

ഒക്ടോബർ എട്ട് വ്യോമസേനാദിനം: ഭാരതീയ വ്യോമസേനയുടെ 89 -ആം വാർഷികം ആഘോഷിക്കുമ്പോൾ … ഇന്ത്യൻ വ്യോമസേനയെക്കുറിച്ച് നമുക്കടുത്തറിയാം…നാം സ്വസ്ഥമായുറങ്ങുന്നത് അവരുടെ തണലിലാണ്:

ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയും 1.7 ലക്ഷം അംഗങ്ങൾ ഉൾക്കൊള്ളുന്നതുമായ സേനയാണ് ഇന്ത്യൻ വ്യോമസേന .1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്.അതിനാൽ തന്നെ എല്ലാ വർഷവും ഒക്ടോബർ എട്ട് വ്യോമസേനാദിനമായി ആചരിക്കുന്നു. വ്യോമസേനയുടെ ആസ്ഥാനം ന്യൂഡൽഹി ആണ് .ഇപ്പോഴത്തെ വ്യോമസേനാ മേധാവി..എയർ ചീഫ് മാർഷൽ വി.ആർ .ചൗധരി ആണ്.

Air Chief Marshal VR Chaudhary was commissioned into fighter stream of the IAF on 29 Dec 1982 as a fighter Pilot.In a distinguished carrier of nearly 38 years, the Air Officer has flown wide variety of fighter and trainer aircrafts in the inventory of IAF.He has a flying experience of more than 3800 hours including various types of fighter aircrafts.He has taken over as Air Chief of Staff of Indian Air Force on 30th sept 2021 from Air Chief Marshal RKS.Bhadauria upon his retirement on the same day.

നാമൊന്നോർത്താൽ സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം മൂന്ന് യുദ്ധങ്ങളിൽ പങ്കെടുക്കുകയും അതിലെല്ലാം വിജയപതാക പാറിക്കുകയും ചെയ്ത ചരിത്ര നേട്ടവുമായാണ് ഇന്ത്യൻ വ്യോമസേനയുടെ കുതിപ്പ്. നിരവധി ദുർഘട കാലാവസ്ഥകളിലും വിപരീത പരിതഃസ്ഥിതികളിലും പോരാടി ,വിജയം സുനിശ്ചിതമാക്കിയിട്ടുള്ള ഇന്ത്യൻ വ്യോമസേനയുടെ കഴിവ് പുകൾപെറ്റതാണ് . ലോകത്തിലെ ഏറ്റവും മികച്ച വായു സേനകളിൽ നാലാം സ്ഥാനത്താണ് ഇന്ത്യൻ വ്യോമസേന നിൽക്കുന്നത് .നമ്മുടെ സായുധ സേനകളെ അടിമുടി ആധുനികവൽക്കരിക്കുന്നതിനും അവരുടെ ഉന്നമനത്തിനും വേണ്ടി മോദി സർക്കാർ കൈകൊണ്ടിട്ടുള്ള നടപടികൾ മികച്ച ഉദാഹരണങ്ങളാണ്.

കുറെ പഴഞ്ചൻ യുദ്ധവിമാനങ്ങളുമായി പ്രവർത്തനമാരംഭിച്ച റോയൽ ഇന്ത്യൻ എയർ ഫോഴ്സ് ഇന്നെത്തിനിൽക്കുന്നത് ലോകോത്തര ശക്തിയായും അത്യാധുനിക യുദ്ധവിമാനങ്ങളും എന്തിനെയും നേരിടാൻ ആർജ്ജവവുമുള്ള അനുബന്ധ യുദ്ധസംവിധാനങ്ങളുമായിട്ടാണ്. ഇത്രയും നൂതനവും അതിസാങ്കേതികത്വവും ഉള്ള യുദ്ധോപകരണങ്ങളുടെ പിറകിലുള്ള നമ്മുടെ ആർമി, നേവി എയർ ഫോഴ്സ് സൈനികരും അതിനോടൊപ്പം പ്രവർത്തിക്കുന്നവരുമാണ് ഇതിലെ യഥാർത്ഥ ഹീറോകളെന്ന് നാം ഓരോരുത്തരും ഈയവസരത്തിൽ തിരിച്ചറിയേണ്ടതുണ്ട്. തിന്നാലും തിന്നില്ലെകിലും ഉറങ്ങിയാലും ഉറങ്ങിയില്ലെങ്കിലും ഏത് ദുർഘട കാലാവസ്ഥയിലും പരിതസ്ഥിതിയിലും കടലോ,കരയോ ആകാശമോ എന്ന വേർതിരിവില്ലാതെ അവർ ഭാരതത്തെയും,ഭാരതമക്കളെയും കണ്ണിലെ കൃഷ്ണ മണി പോലെ കാത്ത് രക്ഷിച്ചിരിക്കും.

ചുമതലകൾ :കരസേനക്കും, നാവിക സേനക്കും ആവശ്യമായ സഹായം എത്തിക്കുക, സഹകരിച്ച് പ്രവർത്തിക്കുക, സമുദ്ര നിരീക്ഷണം,ശത്രു നിരീക്ഷണം,ശത്രുവിൽ നിന്നുള്ള സംരക്ഷണം,സൈനികാവശ്യങ്ങൾക്കുള്ള ചരക്കു നീക്കം തുടങ്ങിയവയാണ്.
സമാധാന കാലത്തും വ്യോമസേന നിരവധി സത്കർമ്മങ്ങളാണ് നടത്തുന്നത്.രാജ്യത്തിനുള്ളിലും, സൗഹൃദ രാഷ്ട്രങ്ങളിലും ജനങ്ങളുടെ സഹായത്തിനായി പലപ്പോഴും വ്യോമസേനയെ നിയോഗിക്കാറുണ്ട്.വെള്ളപ്പൊക്കം, മറ്റ് ദുരിതാശ്വാസനടപടികൾ ,,അവശ്യ വസ്ത്തുക്കളുടെ വിതരണം,തുടങ്ങിയവക്കായി വ്യോമസേന നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ നാമോന്നോർത്താൽ മതി.

അതിർത്തികളിൽ ഏറ്റവും കൂടുതൽ കരുതലും ശ്രദ്ധയും ആവശ്യം ഉണ്ടാകേണ്ട ഒരവസരത്തിലാണ് വ്യോമസേനയുടെ 89 ..ആമത് സ്ഥാപകദിനം ആഘോഷിക്കുന്നത്.ഈയവസരത്തിൽ എല്ലാ വ്യോമ സേനാംഗങ്ങൾക്കും kaladwani ന്യൂസും രാജ്യത്തെ ജനങ്ങളും … വിജയാശംസകൾ നേരുന്നു.

R.Subhash Kurup,(Rtd.Indian Navy), Electronic Engr,Journalist, Publisher and Chief Editor of  Kaladwani News & Kaladwani magazine from Kerala

.