ഒരുവശത്ത് കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളെക്കാൾ ഗംഭീരമെന്നു മുഖ്യമന്ത്രി:മറുവശത്ത് തീർത്ഥാടനത്തിനെന്ന പോലെ ജനങ്ങൾ നാഷണൽ ഹൈവേകൾ കാണാൻ വരുമെന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദൻ: By..Jithin K Jacob:
വളരെ നല്ലൊരു അപഗ്രഥനം..മലയാളികൾക്കായി സമർപ്പിക്കുന്നു.
കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളെക്കാൾ ഗംഭീരമാണ് എന്ന് മുഖ്യമന്ത്രി.തീർത്ഥാടനത്തിന് വരുന്നത് പോലെ ആളുകൾ കേരളത്തിലെ നാഷണൽ ഹൈവേകൾ കാണാൻ വരും…അതിന്റ നിലവാരം യൂറോപ്പിലേത് പോലെ ആണ് എന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദൻ . സത്യത്തിൽ നമ്മൾ കരുതും ഇവർക്ക് വിവരം ഇല്ലാഞ്ഞിട്ട് ആണ് ഇങ്ങനെ ഉളുപ്പില്ലാതെ തട്ടിവിടുന്നത് എന്ന്. സത്യത്തിൽ ഇവർക്ക് അല്ല, അണികൾ എന്ന മരക്കഴുതകൾക്കാണ് വിവരം ഇല്ലാത്തത്. അതുകൊണ്ട് എന്ത് തള്ള് തള്ളിയാലും ഇവിടെ പ്രബുദ്ധ നാട്ടിൽ ചെലവാകും.
ഇന്നലെ കണ്ടില്ലേ, ആറ്റുകാൽ പൊങ്കാലക്ക് ശേഷം ശുചീകരണത്തിന് കൃത്രിമ മഴ എന്ന് പറഞ്ഞ് എന്തായിരുന്നു തള്ള്. ടാങ്കർ ലോറിയിൽ വെള്ളം കൊണ്ട് വന്ന് മുകളിലേക്ക് ചീറ്റിച്ചു, അയിനാണ് കൃത്രിമ മഴ എന്ന് പറഞ്ഞ് അന്തംകമ്മികൾ ആഘോഷമാക്കിയത് .
ടോൾ റോഡുകൾ അനുവദിക്കില്ല, എക്സ്പ്രസ്സ് ഹൈവേകൾ വന്നാൽ റോഡ് മുറിച്ചു കടന്ന് പശുവിനെ കെട്ടാൻ പറ്റില്ല എന്ന് പറഞ്ഞ് ഇക്കാലമത്രയും കേരളത്തിലെ ദേശീയ പാത വികസനത്തെ എതിർത്ത ആളുകളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നിർമിച്ച ദേശീയ പാത വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ നടക്കുന്നത്.
2005 ൽ ആണ് തൃശൂർ – പാലക്കാട് ദേശീയ പാത വികസനവും, കുതിരാൻ തുരങ്ക പദ്ധതിയും പ്രഖ്യാപിച്ചത്. അച്യുതാനന്ദൻ സർക്കാർ ടോൾ പാതക്ക് എതിര് ആയിരുന്നു, സ്ഥലവും ഏറ്റെടുത്തു നൽകിയില്ല. അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ പദ്ധതി നടപ്പാക്കിയിരുന്നു എങ്കിൽ 2012 ൽ അത് പൂർത്തിയായേനെ. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ വന്ന് സ്ഥലമേറ്റെടുത്ത് നൽകി.
2021 ൽ പണി 90% പൂർത്തിയായിപ്പോൾ ആണ് മരുമകന്റെ വരവ്. എന്നിട്ട് അതിന്റെ ക്രെഡിറ്റ് എടുത്ത് ഫ്ലെക്സ് വെച്ച് എന്റെ തല എന്റെ ഫിഗർ പറഞ്ഞ് നടക്കുന്നു.2012 ൽ പൂർത്തിയാക്കേണ്ട പദ്ധതി അന്തംകമ്മികളുടെ വരട്ട് രാഷ്ട്രീയം കാരണം 9 കൊല്ലം വൈകി.
ആലപ്പുഴ, കൊല്ലം ബൈപ്പാസുകൾ തീരാൻ 40 കൊല്ലം വേണ്ടിവന്നു എന്നോർക്കണം.
ഇതെല്ലാം ചെയ്ത് തീർക്കാൻ മോഡി സർക്കാർ വേണ്ടി വന്നു എന്നതാണ് എടുത്ത് പറയേണ്ടത്.
ഇനി കേരളത്തിലെ ദേശീയപാത വികസനം എല്ലാം വിജയൻ സർക്കാരും, മരുമകനും കൊണ്ടുവന്നതാണ് എന്ന് തള്ളുമ്പോൾ ഓർക്കണം, സ്ഥലമെറ്റെടുക്കാൻ വേണ്ടതിന്റെ 25% പണവും, നോക്കുകൂലി വാങ്ങില്ല എന്നതും മാത്രമാണ് ഇതിൽ കേരളത്തിന്റെ വിഹിതം. ബാക്കി എല്ലാം കേന്ദ്ര സർക്കാരിന്റേതാണ്.കാശില്ലാത്തത് കൊണ്ട് ഇനിയിപ്പോൾ ദേശീയ പാത വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള 25% പോലും തരാൻ സംസ്ഥാനത്തിന് കഴിയില്ല എന്ന് പറഞ്ഞ് കേന്ദ്രത്തിനു കുറിമാനം അയച്ചിരിക്കുക ആണ് മുഖ്യമന്ത്രി.
അതായത് കേരളത്തിൽ ദേശീയ പാത നിർമ്മിക്കുന്നത് ആരാണ്? കേന്ദ്ര സർക്കാർ തന്നെ. സ്ഥലം ഏറ്റെടുത്തു നൽകുന്നതിലുള്ള 25% ത്തിൽ മാത്രമേ സംസ്ഥാന സർക്കാരിന് റോൾ ഉള്ളൂ. ഇനിയിപ്പോൾ അതുമില്ല. മുഴുവനും കേന്ദ്രം ചെയ്തോണം, എന്നിട്ട് ഞങ്ങൾ അത് വിജയൻ സഖാവിന്റെ നേട്ടമായി വാഴ്ത്തിപ്പാടും .
പിണറായിയുടെ ഭരണനേട്ടമാണ് ദേശീയ പാത വികസനം എന്നൊക്കെയുള്ള പി കെ ശ്രീമതിയുടെയൊക്കെ ഒരു വീഡിയോ കണ്ടിട്ട് സഹതാപം തോന്നിപ്പോയി.അണികൾ എന്ന വിഡ്ഢികളോട് പറഞ്ഞിട്ട് കാര്യമില്ല. കേരളത്തിന്റെ തൊട്ടടുത്തു കിടക്കുന്ന 10 വരിയുള്ള ബാംഗ്ലൂർ – മൈസൂർ എക്സ്പ്രസ്സ് ഹൈവേ ഒക്കെ കണ്ടാൽ ഇവനൊക്കെ ബോധം കെട്ട് പോകും.
മോഡി സർക്കാർ അധികാരമേറ്റ ശേഷം ഇന്ത്യയിൽ 12 വരി എക്സ്പ്രസ്സ് ഹൈവേകൾ തലങ്ങും വിലങ്ങും നിർമ്മിക്കുന്നു. 8 വരിയുള്ള, ഭാവിയിൽ 12 വരി ആക്കാവുന്ന 1380 കിലോമീറ്റർ നീളമുള്ള മുംബൈ – ഡൽഹി എക്സ്പ്രസ്സ് ഹൈവെ നിർമാണമൊക്കെ 2018 ൽ തുടങ്ങി അതിവേഗം പൂർത്തിയാക്കുന്നു.
ഹിമാലയന്‍ മലനിരകളില്‍ ലേ –മണാലി ദേശീയപാതയില്‍ 9 കിലോമീറ്റര്‍ ടണല്‍ 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ് എട്ടു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്….കുതിരാനില്‍ 940 മീറ്റർ പണിയാനെടുത്തത് 17 വര്‍ഷവും..!
പിന്നെ പറഞ്ഞിട്ട് കാര്യമില്ല, ഇന്ത്യയിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് വലിയ ധാരണ ഇല്ലാത്തവരാണ് മലയാളി എന്ന് തോന്നിപോയിട്ടുണ്ട്. കുറച്ചു നാൾ മുമ്പ് എറണാകുളം വൈറ്റില, കുണ്ടനൂർ മേൽപ്പാല നിർമാണ ഉൽഘാടനം കാണാൻ എന്തായിരുന്നു ജനപ്രവാഹം.
ആലപ്പുഴയിൽ നിന്നൊക്കെ വൈറ്റില മേൽപ്പാലം കാണാൻ വന്ന സഖാക്കൾ ഉണ്ട്. ആകെ ഏതാണ്ട് 700 മീറ്റർ മാത്രമുള്ള മേൽപ്പാലം കണ്ട് അവിടെ നിന്ന് ഫോട്ടോ എടുക്കുന്നു, ചങ്കന് ജയ് വിളിക്കുന്നു .
ഇപ്പോഴും 20 – 30 കൊല്ലം പുറകിൽ ജീവിക്കുന്നവരോട് പറഞ്ഞിട്ട് എന്ത് കാര്യം.. കേരളത്തിന്റെ ദേശീയ പാത വികസനത്തിൽ കമ്മ്യൂണിസ്റ്റ്‌കാർക്കുള്ള പങ്ക് പണി നടന്നപ്പോൾ നോക്ക് കൂലി വാങ്ങിയില്ല എന്നത് മാത്രമാണ്. ബാക്കിയെല്ലാം പതിവ് തള്ള് മാത്രം..
വടക്കൻ കേരളത്തിൽ പുതിയതായി നിർമാണം പൂർത്തിയാകുന്ന ദേശീയ പാത ഉത്ഘാടനത്തിന് അത് നിർമിച്ച മോഡിക്കും, ഗട്കരിക്കും ക്ഷണം ഉണ്ടാകുമോ അതോ അതും ഇരട്ട ചങ്കനും, മരുമകനും കൂടി ഉൽഘാടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്..🤣🤣
ഫോട്ടോ : വടക്കൻ കേരളത്തിലെ ദേശീയ പാത വികസനം .
കടപ്പാട്:Jithin K Jacob; by .. Chief editor from the desk of kaladwani news , for news 9037259950. Also see our youtube channel Kaladwani News .
We urgently require News Readers , News Anchors, Social media Promoters(female) for our news Channel .