ഒരു ടൊർണാഡോ കഥ: പെരുമൺ ദുരന്തം; കാരണം ഇന്നും അജ്ഞാതം :
1988 ജൂലായ് 8 ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ കന്യാകുമാരി എെലന്റ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞ് ലോകത്തെ നടുക്കിയ അപകടമാണ് പെരുമൺ ദുരന്തം എന്നറിയപ്പെടുന്നത്.
കേരളത്തിൽ ഇന്നുവരെയുണ്ടായിട്ടുള്ള ട്രെയിൻ അപകടങ്ങളിൽ ഒന്നായ, പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇങ്ങനെയൊരപകടം ഉണ്ടാകുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിട്ടുപോലുമുണ്ടാവില്ല. കൊല്ലം സ്റ്റേഷനിൽ ഇറങ്ങാനുള്ളവരെ ല്ലാം അതിന്റെ തയാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഒരു വെള്ളിടിയുണ്ടായ പോലെ അതു സംഭവിച്ചത്…ട്രെയിനിന്റെ എഞ്ചിൻഭാഗം പാലം പിന്നിട്ട് നിമിഷങ്ങൾക്കകം ട്രെയിനിന്റെ 10 ബോഗികൾ അഷ്ടമുടിക്കായലിന്റെ അഗാധതയിലേയ്ക്ക് പതിക്കുകയായിരുന്നു.
നാട്ടുകാരും വിവിധ സന്നദ്ധ സംഘടനക ളും ജീവൻ പണയം വെച്ച് നടത്തിയ രക്ഷാപ്രവർ ത്തനങ്ങളുടെ ഫലമായി ഒട്ടേറെ പേരെ ദുരന്തത്തിൽ നിന്ന് രക്ഷിക്കാനായെങ്കിലും, മനസാക്ഷിയെപ്പോ ലും മരവിപ്പിക്കുന്ന ചില രംഗങ്ങൾ കൂടി അവിടെ താണ്ഡവമാടിയെന്നത്…സാക്ഷരതയുണ്ടെന്ന് വീമ്പിളക്കുന്ന കേരളീയരെ തന്നെ ലജ്ജിപ്പിക്കുന്ന ഒന്നായി മാറി. അതു മറ്റൊന്നുമല്ല…ചിലർക്കൊക്കെ ശവശരീരത്തിൽ നിന്ന് പണം, ആഭരണം, എന്നിവ യൊക്കെ കവർന്ന് അറപ്പ് മാറിയ ഒരു രാത്രിയായിരുന്നു…നന്മയുടെ നീരുറവ വറ്റിയഒരുകൂട്ടം കള്ളകൂട്ടങ്ങൾക്ക് അഥവാ ജന്തുക്കൾക്ക് ആ ദിവസം. അപകട കാരണം ചുഴലിക്കാറ്റുമൂലമെന്നാണ് ഒൗദ്യോഗിക ഭാഷ്യം.എന്നാൽ യഥാർത്ഥ കാരണം ഇന്നും അജ്ഞാതമാണ്.അന്നീപ്രദേശത്ത് ഒരു ചെറുകാറ്റ് പോലും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തൽ. റെയിൽവേയുടെ അനാസ്ഥയാണ് അപകടകാരണമായി ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണർ സാക്ഷ്യപ്പെടുത്തിയതെങ്കി ലും, ഒടുവിൽ റെയിൽവേയുടെ മുഖ സംരക്ഷണാർ ത്ഥം കണ്ടെത്തിയ മാർഗ്ഗമാണ് ചുഴലിക്കാറ്റെന്നാണ് പൊതുസമൂഹം ഇപ്പോഴും കരുതുന്നത്.
അപകടം നടന്ന പെരുമൺ തുരുത്ത് എന്ന സ്ഥലം ഇന്നെല്ലാത്തിനും മൂകസാക്ഷിയായി നിലകൊള്ളുന്നു. നിരവധിപേർക്ക് ഉറ്റവർ നഷ്ടപ്പെട്ടു. നിരപരാധികളായ 105 പേർ ജലസമാധി വരിച്ച ഇവിടെ എല്ലാവർഷവും ജൂലായ് 8 ന് ചിലരുടെയൊക്കെ ബന്ധുമിത്രാദികൾ എത്തി പുഷ്പാർച്ചന നടത്താറുണ്ട്.news desk kaladwani news.9037259950.