ഒരു തിരിച്ചറിവ് നല്ലതാണ്; ചൈനയോ ,പാകിസ്ഥാനോ നാളെ ഇന്ത്യയെ ആക്രമിച്ചാലും, മോദിക്കെതിരേയെന്നു പറഞ്ഞ് അക്രമകാരികൾക്ക് സപ്പോർട് ചെയ്യാനും മടിയില്ലാത്ത രാജ്യദ്രോഹികൾ ഉണ്ടിവിടെ …!!

ഒരു തിരിച്ചറിവ് നല്ലതാണ്; ചൈനയോ ,പാകിസ്ഥാനോ നാളെ ഇന്ത്യയെ ആക്രമിച്ചാലും, മോദിക്കെതിരേയെന്നു പറഞ്ഞ് അക്രമകാരികൾക്ക് സപ്പോർട് ചെയ്യാനും മടിയില്ലാത്ത രാജ്യദ്രോഹികൾ ഉണ്ടിവിടെ …!!

ഒരു തിരിച്ചറിവ് നല്ലതാണ്; ചൈനയോ ,പാകിസ്ഥാനോ നാളെ ഇന്ത്യയെ ആക്രമിച്ചാലും, മോദിക്കെതിരേയെന്നു പറഞ്ഞ് അക്രമകാരികൾക്ക് സപ്പോർട് ചെയ്യാനും മടിയില്ലാത്ത രാജ്യദ്രോഹികൾ ഉണ്ടിവിടെ …!!

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ട്രാക്ടർ റാലി വൻപ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്.രാജ്യ തലസ്ഥാനത്തെ കലാപ ഭൂമിയാക്കി മാറ്റാനും അവിടെ അരാജകത്വം സൃഷ്ടിക്കാനും ശ്രമിച്ച രാജ്യ വിരുദ്ധരുടെയും തീവ്രവാദികളുടെയും പ്രവർത്തികളെ ചില മലയാള മാധ്യമങ്ങളും,ഇടതുപക്ഷവും കോൺഗ്രസ്സും ന്യായീകരിച്ച് കൊണ്ടിരിക്കുന്നതിൽ പ്രതികരിച്ച് പ്രശസ്ത എഴുത്തുകാരൻ കെ. പി. സുകുമാരൻ ഒരു വാർത്താ മാധ്യമത്തിന് നൽകിയ കുറിപ്പിലെ ഒരു സുപ്രധാന വിലയിരുത്തലാണ് രാജ്യ സ്നേഹമുള്ള ഏവരുടെയും ശ്രദ്ധയ്ക്കായിഞങ്ങൾ ചൂണ്ടിക്കാട്ടുന്നത്.എത്ര വൈകാരികതയും ,സത്യസന്ധതയും ,അതേസമയം നിഷ്പക്ഷവുമായ, ഒരുപക്ഷെ സത്യമാകാനിടയുള്ള ഒരപ്രിയ സത്യമാണദേഹം തുറന്നു പറഞ്ഞത്.രാജ്യസ്നേഹമുള്ള ആരും പറയാനിടയുള്ളതേ അദ്ദേഹവും പറഞ്ഞുള്ളു.

“ചില മലയാള മാധ്യമങ്ങളും ഇടതു പക്ഷവും,കോൺഗ്രസ്സും ദില്ലിയിൽ നടന്ന അരാജകത്വത്തെ ന്യായീകരിക്കുന്നത് കാണുമ്പോൾ നാളെ ചൈനയോ,പാകിസ്ഥാനോ ഇന്ത്യക്കെതിരെ യുദ്ധത്തിന് വന്നാലും അതും മോദിക്കെതിരെ എന്ന് പറഞ്ഞ് ആക്രമണ രാഷ്ട്രങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇവർ മടിക്കില്ല എന്നായിരുന്നു ആ കമന്റ്. “പോസ്റ്റ് തുടരുന്നു..തലസ്ഥാന നഗരിയിൽ അരാജകത്വം സൃഷ്ടിച്ച്… ട്രാക്ടറുമായി പൂണ്ട് വിളയായാടിയ തെമ്മാടി, അവന്റെ മരണക്കളി കൊണ്ട് തന്നെ ട്രാക്ടർ മറിഞ്ഞ് അതിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞ ശവത്തെയാകെ മൂടി മറച്ചു കൊണ്ട്; പോലീസ് വെടിവച്ചാണ് കൊന്നതെന്ന നുണ പ്രചരിപ്പിച്ച് സമരം ആളിക്കത്തിക്കാൻ ശ്രമിച്ചു..മാധ്യമങ്ങളും സമരക്കാരും.? അതേസമയം വെടിവെപ്പ് നടന്നിട്ടില്ലെന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.അപ്പോൾ ഇതിനു പിന്നിലെ ..മേല്പറഞ്ഞവരുടെ ഒരു തിരക്കഥയാണിവിടെ അരങ്ങേറിയത് എന്നതാണ് ജനങ്ങൾ മനസ്സിലാക്കേണ്ടത്.”

കേന്ദ്ര സർക്കാരിന്റെ സംയമനം ഒന്നുമാത്രമാണ് ഇവിടെ വിശേഷിപ്പിക്കാനുള്ളത്.അത് യഥാർഥ കർഷക രക്ഷക്ക് വേണ്ടിയുമായിരുന്നു എന്നത് രാജ്യം മുഴുവൻ മനസിലാക്കിയ കാര്യവുമായി.അതോടെ കപട രാഷ്ട്രീയക്കാരുടെയും, മാമാ മാധ്യമങ്ങളുടെയും യഥാർഥ മുഖം ജനങ്ങൾക്ക് കാണാനും തിരിച്ചറിയാനുമായി. അപ്പോൾ അദ്ദേഹം അടിവരയിട്ടു പറഞ്ഞ കാര്യങ്ങൾ ഗൗരവമര്ഹിക്കുന്നു .അടുത്ത കാലത്ത് ചൈന നമ്മുടെ ഭാഗത്തേയ്ക്ക് കടന്നു കയറിയപ്പോൾ തന്നെ അത്തരം ദുസൂചനകൾ കമ്യൂണിസ്റ്..കോൺഗ്രസ്സ് പാർട്ടികളിൽ നിന്നുയർന്നത് ആരും മറന്നു കാണാനിടയില്ല.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് എല്ലാവരെയും കുറ്റം പറഞ്ഞു നടക്കുന്ന കോൺഗ്രസ്സിലെ ഒരു മഹാനുഭാവൻ… ഇന്ത്യയ്ക്ക് ആർമി, നേവി, എയർ ഫോഴ്സ് എന്നിവയുടെ ആവശ്യമില്ലെന്നും അതിനു പകരം കർഷകരെ അവിടെ നിറുത്തിയാൽ ചൈനയും പാകിസ്ഥാനുമൊന്നും ആക്രമണത്തിന് വരില്ലെന്ന് കൊട്ടിഘോഷിച്ചിരുന്നു. ദില്ലി നാടകങ്ങളോടെ അതിന്റെ ഉത്തരവും ജനങ്ങൾക്ക് പിടികിട്ടി …ഇവരുടെ ഭാഷയിൽ കര്ഷകരെന്നാൽ ഇവർ ഊട്ടി വളർത്തിയ അല്ലെങ്കിൽ വളർത്തുന്ന ഭീകരവാദികളാണെന്നത് തിരിച്ചറിയാൻ അൽപ്പം വൈകിയെന്നു മാത്രം.അപ്പോൾ രാജ്യത്ത് അക്രമ, അരാജകത്വത്തിന്റെ ഈറ്റില്ലം തേടി വേറെങ്ങും അലയേണ്ട ആവശ്യവുമില്ല.

ആർക്കൊക്കെ എതിരഭിപ്രായമുണ്ടായാലും ഇല്ലെങ്കിലും …ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം ഇത്രയും മികച്ച രീതിയിൽ ഒരു ഭരണ സംവിധാനം ജനക്ഷേമപരമായി നല്ല രീതിയിൽ പോകുന്നത് കണ്ടു നിൽക്കാൻ പറ്റാത്തവരും അധികാരം എന്റെ കൈയിലേക്ക് ഇനി എന്നെന്നേയ്ക്കുമായി എത്തിയില്ലെങ്കിലോ എന്ന അന്തർഭയവുമാണ് ഇന്ത്യയിൽ ഇന്നു നടക്കുന്ന എല്ലാവിധ വിധ്വംസക ശ്രമങ്ങൾക്കും നിദാനം.from the desk of chief editor Kaladwani news and kaladwani magazine(Rtd Naval Offier)Director Investigation wing of Kaladwani.