ഒരു പിതാവ് എന്ന നിലയിലും കഠിനശിക്ഷ വരെ വിധിക്കപ്പെട്ട കൊടും കുറ്റവാളികൾ വരെയും സസുഖം വാഴുന്നത് കാണുന്ന ഒരു വ്യക്തിയെന്ന നിലയിലും…. ഇതല്ലാതെ മറ്റെന്ത് എന്ന ചോദ്യമുയരിന്നു;’തെലങ്കാന പൊലീസ് നടപടിയെ ന്യായീകരിച്ച്‌ ടിപി സെന്‍കുമാര്‍:

ഒരു പിതാവ് എന്ന നിലയിലും കഠിനശിക്ഷ വരെ വിധിക്കപ്പെട്ട കൊടും കുറ്റവാളികൾ വരെയും സസുഖം വാഴുന്നത് കാണുന്ന ഒരു വ്യക്തിയെന്ന നിലയിലും…. ഇതല്ലാതെ മറ്റെന്ത്  എന്ന ചോദ്യമുയരിന്നു;’തെലങ്കാന പൊലീസ് നടപടിയെ ന്യായീകരിച്ച്‌ ടിപി സെന്‍കുമാര്‍:

തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാര്‍:

 

ഒരു അഡ്വക്കേറ്റും മുന്‍ പോലീസ് ഉദ്യോഗസ്ഥനും എന്ന നിലയില്‍ തനിക്ക് ഇതു ശരിയായ നടപടിയായി കണക്കാക്കുക സാധ്യമല്ല. എന്നാല്‍, ഒരു പിതാവ് എന്ന നിലയിലും മരണശിക്ഷക്ക് വരെ വിധിക്കപ്പെട്ട മറ്റ് നിരവധി കുടും കുറ്റവാളികൾ സസുഖം വാഴുന്നത് കാണുന്ന ഒരു വ്യക്തിയെന്ന നിലയിലും ഇതല്ലാതെ എന്തു എന്ന് തോന്നിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിനന്റെ പൂര്‍ണരൂപം ചുവടെ;

ഒരു അഡ്വക്കേറ്റ് എന്ന നിലയില്‍,ഒരു മുന്‍ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് ഇതു ശരിയായ നടപടിയായി കണക്കാക്കുക സാധ്യമല്ല.
പക്ഷെ ഒരു പിതാവ് എന്ന നിലയില്‍,മരണശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി പേര്‍ സസുഖം വാഴുന്നത് കാണുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ,ഇതല്ലാതെ എന്തു എന്നു തോന്നിപ്പോകുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ചത്. ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് ഹൈദരാബാദ് പോലീസ് വ്യക്തമാക്കി. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.