യുഎസ്എ: അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. ഹംസ ബിന്‍ ലാദനെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അഫ്ഗാന്‍ പാക് അതിര്‍ത്തിയില്‍ വെച്ച് കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഇയാള്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.