ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ…. കൊടും കുറ്റവാളിയായ വികാസ് ഡൂബെയെ പോലീസ് വെടിവെച്ചു കൊന്നു :
ഡൽഹി : കൊടും കുറ്റവാളി വികാസ് ഡൂബെയെ വെടിവച്ചുകൊന്നു. പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവയ്ക്കുകയായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്.
ഡൂബെയുമായി കാൺപൂരിലേക്ക് പോവുകയായിരുന്ന പോലീസ് വാഹനം യാത്രയ്ക്കിടെ അപകടത്തിൽ പെട്ടു. മറിഞ്ഞ ജീപ്പിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡൂബെയെ പോലീസ് വെടിവെക്കുകയായിരുന്നു. ഡിവൈഎസ്പി അടക്കം എട്ടു പോലീസുകാരെ വെടിവെച്ചുകൊന്ന കേസിൽ പ്രതിയാണ് വികാസ് ഡൂബെ.
വാൽക്കഷണം: പോലീസിനെ വെട്ടിച്ച് എങ്ങനെയും രക്ഷപ്പെടാൻ ശ്രമിക്കുന്ന എല്ലാ കുറ്റവാളികൾക്കും ഇതൊരു പാഠമാകണം. ഇവൻ എട്ടു പൊലീസുകാരെ നിഷ്കരുണം കൊന്നപ്പോൾ ആരും വായ് തുറന്നില്ല. ഇനി വാല് പൊക്കാൻ ഒട്ടേറെ രാഷ്ട്രീയക്കാർ ഇറങ്ങിയേക്കാം.Any way Good Job by Police.