‘ ഓപ്പറേഷന്‍ സങ്കല്‍പ്പ് ‘ ഒമാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് നാവികസേന; ഒപ്പം വ്യോമ നിരീക്ഷണവും:

‘ ഓപ്പറേഷന്‍ സങ്കല്‍പ്പ് ‘ ഒമാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് നാവികസേന; ഒപ്പം വ്യോമ നിരീക്ഷണവും:

ന്യൂ ഡൽഹി : ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെ സുരക്ഷയ്ക്കായി ഒമാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് നാവികസേന. വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം .മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, നിരീക്ഷണക്കപ്പലായ ഐ.എന്‍.എസ് സുനൈന എന്നിവയാണ് ഒമാന്‍ കടലിടുക്കില്‍ വിന്യസിച്ചിരിക്കുന്നത് . ഒമാന്‍ കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം നാവികസേന നിരീക്ഷിക്കുന്നുണ്ട്.ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെയും എണ്ണക്കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നാവികസേന പ്രതിജ്ഞാബദ്ധമാണെന്നു സേനാ വക്താവ് വ്യക്തമാക്കിയിരുന്നു .‘ ഓപ്പറേഷന്‍ സങ്കല്‍പ്പ് ‘ എന്നപേരിലാണ് ഈ നീക്കം അറിയപ്പെടുന്നത്. യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതിന് പുറമെ വ്യോമനിരീക്ഷണവും നടത്തുന്നുണ്ട്.