ഓരോ കായികതാരത്തിനും പിന്തുണയാണ് പ്രചോദനം; പ്രധാനമന്ത്രിയും, കായിക മന്ത്രാലയവും നൽകിയത് അസാധാരണ പിന്തുണ’; അഞ്ജു ബോബി ജോര്‍ജ്ജ്:

ഓരോ കായികതാരത്തിനും പിന്തുണയാണ്  പ്രചോദനം; പ്രധാനമന്ത്രിയും, കായിക മന്ത്രാലയവും നൽകിയത് അസാധാരണ പിന്തുണ’; അഞ്ജു ബോബി ജോര്‍ജ്ജ്:

ഓരോ കായികതാരത്തിനും പിന്തുണയാണ് പ്രചോദനം; പ്രധാനമന്ത്രിയും, കായിക മന്ത്രാലയവും നൽകിയത് അസാധാരണ പിന്തുണ’; അഞ്ജു ബോബി ജോര്‍ജ്ജ്:

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കായിക മന്ത്രാലയവും നൽകിയത് അസാധാരണ പിന്തുണയെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്. ഒളിംപിക്‌സ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജുവിന്റെ പരാമർശം .

”ഒളിംപി്കസിന് പോകും മുന്‍പ് ഓരോ കായികതാരത്തേയും പ്രധാനമന്ത്രി നേരിട്ടു വിളിച്ചു. അത് നല്‍കുന്ന പ്രചോദനം ചെറുതല്ല. കായിക മന്ത്രിയായിരുന്ന കിരണ്‍ റിജുജു എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. ആവശ്യങ്ങള്‍ ഫോണില്‍ വിളിച്ചു പറയാന്‍ വരെ സ്വാതന്ത്യം നൽകുകയും,നടപടി സ്വീകരിക്കുകയും ചെയ്തു. പകരം വന്ന മന്ത്രി അനൂരാഗ് ടാഗൂറും കായിക പശ്ചാത്തലമുള്ള ആളായത് നന്നായി. കായിക മന്ത്രാലയം ആകെ താരങ്ങള്‍ക്ക് ഒപ്പമായിരുന്നു. ഇതൊക്കെയാണ് ഏതൊരു കായിക താരവും പ്രതീക്ഷിക്കുന്നത്”.അഞ്ജു പറഞ്ഞു.

മുൻപ് അതായിരുന്നില്ല അവസ്ഥയെന്നും 2008 ലെ ബീജിംഗ് ഒളിംപ്കസില്‍ ഇന്ത്യയെ നയിച്ച അഞ്ജു ബോബി ജോര്‍ജ്ജ് സുചിപ്പിച്ചു. ”ഒളിംപ്ക്‌സ് വില്ലേജ് സന്ദര്‍ശിക്കാന്‍ പോലും കായിക മന്ത്രി തയ്യാറായിരുന്നില്ല 2005 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഒരഭിനന്ദനത്തിനപ്പുറം ഒന്നുമുണ്ടായില്ല” ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ അഞ്ജു പറഞ്ഞു.

വാൽക്കഷണം : അതെ ..എല്ലാവർക്കുമൊപ്പം മോദിയുണ്ട്, മോദി സർക്കാറുണ്ട്., രാജ്യത്തിനും 130 കോടി ജനങ്ങൾക്കുമൊപ്പം;മുമ്പില്ലാതിരുന്ന ഒരുപാട് കാര്യങ്ങളിൽ എപ്പോൾ ഇന്ത്യ മുൻപന്തിയിൽ എത്തിയിരിക്കുന്നു.