കക്കാനും തിരിമറി നടത്താനും രാഷ്ട്രീയക്കാർക്ക് ആവേശമാണ് ..എന്നാൽ ജയിലിൽ കിടക്കാൻ വയ്യ.

കക്കാനും തിരിമറി നടത്താനും രാഷ്ട്രീയക്കാർക്ക് ആവേശമാണ് ..എന്നാൽ ജയിലിൽ കിടക്കാൻ വയ്യ.

കക്കാനും തിരിമറി നടത്താനും രാഷ്ട്രീയക്കാർക്ക് ആവേശമാണ് ..എന്നാൽ ജയിലിൽ കിടക്കാൻ വയ്യ.

ജയിലിൽ പോയാൽ ജീവനോടെ തിരിച്ചുവരാനാകില്ലെന്ന് ഇബ്രാഹിം കുഞ്ഞ്; ജയിലിൽ കിടന്ന് മത്സരിക്കാമെന്ന് കോടതി:

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനെ വിമർശിച്ച് ഹൈക്കോടതി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണമെന്ന് കോടതി വിമർശിച്ചു. എഡ്യുക്കേഷൻ സൊസൈറ്റി ഇലക്ഷനിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞ് അനുമതി തേടിയിരുന്നു. മത്സരിക്കുന്നത് ജയിലിൽ പോയിട്ടുമാകാമെന്ന് കോടതി വിമർശിച്ചു.

ജയിലിൽ പോയാൽ ജീവനോടെ തിരിച്ചുവരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ പറഞ്ഞു.  അതേസമയം സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അപേക്ഷ പിൻവലിക്കണമെന്ന് കോടതി പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെ കോടതി രൂക്ഷമായി വിമർശിച്ചത്. ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹത്തിന്റെ വാദം പരസ്പര വിരുദ്ധമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. നിലവിൽ അർബുദത്തെ തുടർന്ന് കൊച്ചി സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഇബ്രാഹിം കുഞ്ഞ്.