കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി: ഒരാൾ മരിച്ചു:

കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി: ഒരാൾ മരിച്ചു:

കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി: ഒരാൾ മരിച്ചു:

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദൻ(22) ആണ് മരിച്ചത്. ചില തൊഴിലാളികൾക്ക് പരുക്കേറ്റു. ഇന്ന് വെളുപ്പിനെ അഞ്ചരയോടെയാണ് സംഭവം.അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫർണസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അരവിന്ദ് ഫർണസിനുള്ളിൽ പെട്ടുപോവുകയായിരുന്നു.

ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിക്കോണ്ടിരിക്കുകയാണ്. അപകടത്തിൽ കൂടുതൽ പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സംഭവസമയം എത്രപേർ കമ്പനിയിൽ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.News Desk Kaladwaninews ..9037259950.