കടുവയെ പിടിക്കുന്ന കിടുവ എന്ന് കേട്ടിട്ടേയുള്ളു…ലഹരിക്കടത്തുകേസിൽ ഡ്രഗ് പരിശോധനക്കായി നല്‍കിയ മൂത്രത്തില്‍ വെള്ളം ചേര്‍ത്ത് നടി രാഗിണി ദ്വിവേദി:

ബംഗളൂരൂ: ലഹരിക്കടത്തു കേസില്‍ അറസ്റ്റിലായ കന്നട നടി രാഗിണി ദ്വിവേദി വൈദ്യപരിശോധനയ്ക്ക് നല്‍കിയ മൂത്രത്തില്‍ വെള്ളം ചേര്‍ത്തതായി റിപ്പോര്‍ട്ട്. നടിയുടെ കള്ളത്തരം കണ്ടു പിടിച്ച ഡോക്ടര്‍ ഉടന്‍ തന്നെ സംഭവം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു.

മല്ലേശ്വരത്തെ കെ. സി ജനറല്‍ ആശുപത്രിയിലാണു രാഗിണിയെ വ്യാഴാഴ്ച ഡ്രഗ് ടെസ്റ്റിനായി കൊണ്ടു വന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടി ലഹരി മരുന്നു ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടു വന്നത്. തുടര്‍ന്ന് പരിശോധനയ്ക്കായി മൂത്രം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയ്ക്കായി നല്‍കിയ മൂത്രത്തില്‍ നടി വെള്ളം ചേര്‍ത്തു. മൂത്രത്തില്‍ വെള്ളം ചേര്‍ത്താല്‍ താപനില കുറയുകയും അത് ശരീരോഷ്മാവിന് തുല്യമാകുകയും ചെയ്യും. ഇതു വഴി ലഹരി ശരീരത്തിലുണ്ടോ എന്ന് കണ്ടു പിടിക്കാന്‍ പ്രയാസമാകും. ഇതു മനസ്സിലാക്കിയാണ് നടി ഈ തട്ടിപ്പ് നടത്തിയത്.

ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്ന പ്രമുഖ നടിയാണ് രാഗിണി. സുഹൃത്തായ രവി സൈമണില്‍ നിന്നു ലഹരി മരുന്നു വാങ്ങിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.