കണ്ടാൽ സാധാരണക്കാരി,എന്നാൽ ഉരുക്കു വനിതയും..ഓം ഭാരതി:

കണ്ടാൽ സാധാരണക്കാരി,എന്നാൽ ഉരുക്കു വനിതയും..ഓം ഭാരതി:

കണ്ടാൽ സാധാരണക്കാരി,എന്നാൽ ഉരുക്കു വനിതയും..ഓം ഭാരതി:

രാമജന്മഭുമിയിലെ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കുവാൻ ലഭിച്ച ക്ഷണക്കത്ത് അഭിമാനത്തോടെ ഉയർത്തി കാട്ടുകയാണ് 75 വയസ്സുള്ള ഓം ഭാരതി. 33 വര്ഷം മുമ്പ് 1990 നവംബർ രണ്ടിന് ,രാമനാമം ജപിച്ചു കൊണ്ടിരുന്ന കർസേവകരെ ഒന്നൊന്നായി വെടിവച്ചു കൊല്ലാൻ ഉത്തരവിട്ട മുലായം സിംഗ് സർക്കാറിന്റെ ഇരുണ്ട കാലഘട്ടം ഓർത്തെടുത്ത് ഓം ഭാരതി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രിയോഗി ആദിത്യ നാഥിന്റെയും മുഖ്യ കാർമ്മികത്വത്തിൽ നെഞ്ചുയർത്തി കൊണ്ട് നിൽക്കുകയാണ് രാമ ജന്മഭൂമിയിൽ ശ്രീരാമ ക്ഷേത്രം. എന്നാൽ സാഹചര്യങ്ങൾ അത്രയൊന്നും അനുകൂലമല്ലാതിരുന്ന ഒരു കാലത്ത്, മുലായം സിംഗ് എന്ന കൊലയാളി , ഇടതു പക്ഷ ആഖ്യാന ഫാക്ടറികളെയും മുസ്‌ലിം വോട്ട് ബാങ്ക് പ്രീണനവും മുന്നിൽ കണ്ട് നിരപരാധികളായ കർസേവകരെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടപ്പോൾ, പാറ പോലെ ഉറച്ചു നിന്ന് അവരെ സംരക്ഷിച്ച ഒരു ചരിത്രമാണ് കണ്ടാൽ സാധാരണക്കാരിയെന്ന് തോന്നുന്ന ഈ കരുത്തുറ്റ വനിതയ്ക്ക് പറയാനുള്ളത്.

വിശ്വഹിന്ദു പരിഷത്ത് മുൻ പ്രസിഡന്റ് അശോക് സിംഗാളും 125 കർസേവകരും ഓം ഭാരതിയുടെ വീട്ടിൽ അഭയം പ്രാപിച്ചവരിൽ പെടുന്നു. ഓം ഭാരതി കാഴ്ച വച്ച മഹത്തായ ധൈര്യത്തിന്റെയും, സഹനത്തിന്റെയും ആദരവായി അവർക്ക് പ്രാണപ്രതിഷ്ഠയിൽ ഒരു മുൻനിര സ്ഥാനം നൽകുവാൻ ക്ഷേത്ര ട്രസ്റ്റ് മറന്നില്ല,.. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനാകുന്നതിന്റെ അഭിമാനത്തിലും ആഹ്ലാദത്തിലും മുഴുകുമ്പോഴും അന്നത്തെ ഇരുണ്ട കാലഘട്ടം ഓർക്കുമ്പോൾ ഇന്നും ഓം ഭാരതിയുടെ ഹൃദയത്തിൽ ഒരു വിങ്ങലാണ്. എന്റെ കർസേവകരുടെ രക്തവും വേദനയും അപമാനവും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. രാം ലല്ലയെ അദ്ദേഹത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ഒരേയൊരു ആവശ്യം, എന്നാൽ തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് നിരപരാധികളായ കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടു.

എന്റെ വീട് പൂർണമായും ഒരു കന്റോൺമെന്റായി മാറ്റി. 125 ഓളം കർസേവകർക്ക് ഞാൻ എന്റെ വീട്ടിൽ അഭയം നൽകി, അവർക്കുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു; സഹോദരങ്ങളും അമ്മയും സഹോദരിമാരും എന്റെ വീട്ടിൽ അഭയം പ്രാപിച്ചു. എന്നാൽ അവർ പുറത്തുവരുമ്പോഴെല്ലാം ഓരോരുത്തരയായി മുലായം സിംഗ് സർക്കാർ വെടിവച്ചു കൊന്നു.തന്റെ മുസ്ലീം വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താൻ വേണ്ടിയായിരുന്നു അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത്; ഓം ഭാരതി പറഞ്ഞു

 

കോത്താരി സഹോദരന്മാരും എന്റെ വീട്ടിൽ താമസിച്ചു, അവർ എന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു,”
കർസേവകർ ഒന്നും  ചെയ്തിരുന്നില്ല .അവർ ഇരുന്ന് ‘ജയ് റാം-ശ്രീറാം’ വിളിക്കുകയായിരുന്നു. അവിടെ ഒരു ഹിന്ദു-മുസ്ലിം സംഘർഷവും ഉണ്ടായിരുന്നില്ല … അവർ കൂട്ടിച്ചേർത്തു.ഭഗവാൻ ശ്രീ രാമനിൽ ഒരിക്കലും വിശ്വസിച്ചിട്ടില്ലാത്ത പ്രതിപക്ഷ കക്ഷികൾ ഇന്ന് ശ്രീരാമനെ കുറിച്ച് വലിയ വലിയ പ്രസ്താവനകൾ നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും സർക്കാരാണ് ഇന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത്, അവർ കാരണമാണ് ഇന്ന് ഇതെല്ലാം സാധ്യമായതെന്നും ഓം ഭാരതി പറഞ്ഞു.

ഇന്ന് അയോധ്യയിലെ രാമജന്മ ഭൂമിയിൽ ഉയരുന്ന രാമക്ഷേത്രം, വളരുന്ന, സ്വാഭിമാനം വീണ്ടെടുക്കുന്ന, ഒരു രാജ്യത്തിൻറെ പ്രൗഢിയുടെ ഒരു പ്രതീകമാണ്. എന്നാൽ അതോടൊപ്പം, പ്രതീക്ഷിക്കാൻ വെളിച്ചത്തിന്റെ ഒരു തരിമ്പു പോലും ഇല്ലാത്തപ്പോഴും സ്വന്തം ജീവിതം ഈ മഹത്തായ നാടിനു വേണ്ടി, അതിന്റെ സഹസ്രാബ്ദങ്ങളോളം നീണ്ട സംസ്കാരത്തിന് വേണ്ടി, ഒരു നിമിഷം പോലും ചിന്തിക്കാതെ സമർപ്പിച്ച, ആഹുതി ചെയ്ത ..ഓം ഭാരതിയെ പോലുള്ള അനേകരുടെ ത്യാഗത്തിന്റെ, സഹനത്തിന്റെ, സമർപ്പണത്തിന്റെ കൂടെ പ്രതീകമാണ് രാമജന്മഭൂമിയിലെ രാമ ക്ഷേത്രം.ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്..8921945001..Jai Sreeram