കമൽഹാസന്റെ രാഷ്ട്രീയ അടിവേരിളക്കി ..മക്കൾ നീതി മയ്യം സ്ഥാപകനേതാവ് അരുണാചലം;പൊട്ടിത്തെറിച്ച് കമൽഹാസൻ:

കമൽഹാസന്റെ രാഷ്ട്രീയ അടിവേരിളക്കി ..മക്കൾ നീതി മയ്യം സ്ഥാപകനേതാവ് അരുണാചലം;പൊട്ടിത്തെറിച്ച് കമൽഹാസൻ:

കമൽഹാസന്റെ രാഷ്ട്രീയ അടിവേരിളക്കി ..മക്കൾ നീതി മയ്യം സ്ഥാപകനേതാവ് അരുണാചലം;പൊട്ടിത്തെറിച്ച് കമൽഹാസൻ:

കമൽഹാസന്റെ രാഷ്ട്രീയ അടിവേരിളക്കി ..മക്കൾ നീതി മയ്യം സ്ഥാപകനേതാവ് അരുണാചലം ദി ബിജെപി യിൽ ചേക്കേറിയിരിക്കുന്നുഎന്ന പുതിയൊരു വാർത്തയാണിപ്പോൾ തമിഴ് നാട്ടിൽ നിന്ന് വരുന്നത്.അതിൽ പൊട്ടിത്തെറിച്ച് കമൽഹാസനും..!! എങ്ങനെ പൊട്ടാതിരിക്കും …തെറിക്കാതിരിക്കും. കാര്യങ്ങളുടെ കിടപ്പു തന്നെ അങ്ങനെയല്ലേ…

ഇന്ത്യ മുഴുവൻ ബിജെപി വിമുക്തമാകുമെന്ന് വെല്ലുവിളിച്ച മഹാൻ കൂടിയായിരുന്നു കമൽഹാസനെന്ന് നാമറിയേണ്ടതുണ്ട്.അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് മക്കൾ നീതി മയ്യം. പക്ഷെ എന്ത് ചെയ്യാനാണ് …ഇതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ എ അരുണാചലമാണ് ഇപ്പോൾ ബിജെപി യിൽ ചേർന്നിരിക്കുന്നത്.വിഷമം അതൊന്നുമല്ല, ഏത് രാഷ്ട്രീയ പാർട്ടിയെയാണോ ഇന്ത്യയിൽ നിന്ന് തൂത്തെറിയുമെന്ന് വീരവാദം മുഴക്കിയത്… അതിലേക്ക് തന്നെ സ്വന്തം ആൾ ചേക്കേറിയെന്നു കേട്ടാൽ , മാത്രവുമല്ല..നിയമസഭാ തിരഞ്ഞെടുപ്പും പടിവാതിൽക്കൽ എത്തിനിൽക്കെ, ഞെട്ടാനും പൊട്ടിത്തെറിക്കാനുമല്ലാതെ മറ്റെന്തു ചെയ്യാനാകും.ഇനിയാരൊക്കെ ,ഏതൊക്കെ വിശ്വസ്തർ പാർട്ടി വിടുമെന്നതും ചോദ്യചിഹ്നമായി നിൽക്കുകയാണ് .

ഇതിനൊരു മറുവശം കൂടിയുണ്ട് .എത്ര നാളിങ്ങനെ പ്രാദേശിക വാദവും മറ്റു പലതും ഉയർത്തി പിടിച്ച് ജനങ്ങളെ പറ്റിക്കാനാകും.ഇന്ത്യ എല്ലാ രംഗങ്ങളിലും കുതിക്കുമ്പോൾ ചിലയിടത്തെ എങ്കിലും ജനങ്ങൾ നിരാശരാണ്. അവർ ദേശിയതക്കൊപ്പം നിൽക്കാനാഗ്രഹിക്കുന്നുവെന്നുള്ളതാണ്.അതിന്റെ ചലനമാണ് അരുണാചലത്തിലൂടെ കാണാനിടയായത് എന്ന് പറയേണ്ടി വരുന്നു.എന്തെന്നാൽ ബീഹാറിലെ അസാസുദീൻ oyc യുടെ തീവ്ര മുസ്ലിം പാർട്ടിയുമായി വരെ ചേർന്ന് കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു എന്ന വാർത്ത കൂടി കൂട്ടി വായിക്കുമ്പോൾ ..ദേശത്തെ സ്നേഹിക്കുന്നവർ മക്കൾ നീതി മയ്യം വിട്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ എന്ന രീതിയിലുള്ള വാർത്തകളാണ് ലഭിക്കുന്നത്.കാലം കാത്തോട് വച്ച കാവ്യ നീതി എന്നൊക്കെ പറയാറില്ലേ….?