കയ്യടിച്ചും, മണി മുഴക്കിയും, ശംഖൂതിയും, ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് രാജ്യം: പ്രധാനമന്ത്രിയുടെ ആഹ്വാനം ചരിത്രസംഭവമായി:
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ 24 മണിക്കൂറും അധ്വാനിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരെ അഭിനന്ദിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തെ ജനങ്ങൾ ഇന്നലെ നടത്തിയ ജനതാ കർഫ്യൂ വിലാണ് കൊറോണ വൈറസിനെ നേരിടാൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും മറ്റും കയ്യടിച്ചും മണി മുഴക്കിയും ശംഖൂതിയും പാത്രങ്ങൾ കൂട്ടിയിടിച്ചും അഭിനന്ദിച്ചത്.
വീടുകളുടെ മുന്നിലും ഫ്ളാറ്റുകളുടെ ബാല്‍ക്കണികളിലും നിന്ന് ജനങ്ങള്‍ കൈയടിക്കുകയും മണിമുഴക്കുകയും പാത്രങ്ങള്‍ തമ്മില്‍ മുട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തു. പ്രായഭേദമെന്യേ കുട്ടികളും മുതിര്‍ന്നവുരും വൃദ്ധന്മാരും അടക്കമുള്ളവര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതില്‍ പങ്കുചേര്‍ന്നു.
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി വ്യാഴാഴ്ച നടത്തിയ അഭിസംബോധനയിലാണ് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ആഹ്വാനം ചെയ്തത്.ഇപ്പോൾ ജനതാ കർഫ്യൂ ഒരു ചരിത്ര സംഭവമായി മാറിയിരിക്കുന്നു.